Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിൽവർ ലൈൻ കല്ല്​...

സിൽവർ ലൈൻ കല്ല്​ സ്ഥാപിക്കാൻ ഉദ്ദേശിച്ചിടത്ത്​ സ്​ഫോടക വസ്തു; അന്വേഷണം തുടങ്ങി

text_fields
bookmark_border
സിൽവർ ലൈൻ കല്ല്​ സ്ഥാപിക്കാൻ ഉദ്ദേശിച്ചിടത്ത്​ സ്​ഫോടക വസ്തു; അന്വേഷണം തുടങ്ങി
cancel
ചെങ്ങന്നൂര്‍: കെ-റെയിലിന്​ കല്ല്​ സ്ഥാപിക്കാൻ ഉദ്ദേശിച്ച കൊഴുവല്ലൂരില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ. ആര്‍. ജോസിന്‍റെ നേതൃത്വത്തില്‍ ​പൊലീസും ആലപ്പുഴയില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡുമാണ്​ പരിശോധന നടത്തിയത്​. സില്‍വര്‍ലൈന്‍ പ്രതിഷേധം തടഞ്ഞ ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യുവിന്​ വധഭീഷണി ഉണ്ടായെന്ന ആരോപണത്തിന്​ പിന്നാലെയാണ് സർവേ നടത്താനിരിക്കുന്ന കൊഴുവല്ലൂരിലെ റബര്‍ തോട്ടത്തില്‍ ഗുണ്ടുകളും പടക്കങ്ങളും കണ്ടെത്തിയത്. കൊഴുവല്ലൂര്‍ ക്ഷേത്രത്തിന് പിന്നിലെ റബര്‍ തോട്ടത്തിലെ കരിങ്കൽകൂട്ടത്തിനുള്ളിൽനിന്നാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സി.ഐ ജോസ് മാത്യുവിനെതിരെ പോസ്റ്റ് കാര്‍ഡില്‍ എഴുതിയ വധഭീഷണിക്കത്താണ്​ കഴിഞ്ഞ ദിവസം ലഭിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story