Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈക്ക് യാത്രികനെ...

ബൈക്ക് യാത്രികനെ മർദിച്ച സംഭവം: രണ്ട്​ പേർകൂടി അറസ്റ്റിൽ

text_fields
bookmark_border
ബൈക്ക് യാത്രികനെ മർദിച്ച സംഭവം: രണ്ട്​ പേർകൂടി അറസ്റ്റിൽ
cancel
ഹരിപ്പാട്: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മർദിച്ച സംഭവം രണ്ട് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മുട്ടം കാവിൽ തെക്കത്തിൽ സുൽഫിത്ത് (26), മുട്ടം കോട്ടക്കകം കണ്ണൻ ഭവനത്തിൽ കണ്ണൻ മോൻ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ ഗുരുതര പരിക്കേറ്റ മുട്ടം കണിച്ചനെല്ലൂർ കരിക്കാത്ത് വീട്ടിൽ ശബരി (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുൽഫിത്ത് ഒന്നാം പ്രതിയും കണ്ണൻ മോൻ മൂന്നാം പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് മുതുകുളം വടക്ക് ചൂളതേൽ വടക്കതിൽ അജേഷിനെ (28)കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട്​ പള്ളിപ്പാട് നീറ്റൊഴുക്കിന് സമീപമായിരുന്നു സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story