Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:33 AM IST Updated On
date_range 23 March 2022 5:33 AM ISTപള്ളിപ്പാട് പഞ്ചായത്ത് ബജറ്റ് ശുചിത്വ, കാർഷിക മേഖലകൾക്ക് പരിഗണന
text_fieldsbookmark_border
പള്ളിപ്പാട് പഞ്ചായത്ത് ബജറ്റ് ശുചിത്വ, കാർഷിക മേഖലകൾക്ക് പരിഗണന ഹരിപ്പാട്: ശുചിത്വ, കാർഷിക, പാർപ്പിട മേഖലകൾക്ക് മികച്ച പരിഗണന നൽകി പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് തോമസ് മാത്യു അവതരിപ്പിച്ചു. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തി. ക്ഷീരകർഷകർക്കുള്ള പദ്ധതികൾക്കും കന്നുകുട്ടി പരിപാലനത്തിനും സഹായമനുവദിക്കും. 19,15,02,669 രൂപ വരവും 18,30,33,500 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story