Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:33 AM IST Updated On
date_range 23 March 2022 5:33 AM ISTയാത്രയയപ്പ് സംഗമം
text_fieldsbookmark_border
അമ്പലപ്പുഴ: 30 വർഷം അധ്യാപികയും പ്രധാനാധ്യാപികയുമായി സേവനമനുഷ്ഠിച്ച് സർവിസിൽനിന്ന് വിരമിക്കുന്ന ലൈല ബീഗം ടീച്ചർക്ക് പുറക്കാട് എ.എസ്.എം.എൽ പി.എസിൽ സംഘടിപ്പിച്ച എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.എ. താഹ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നവാസ് എച്ച്. പാനൂർ ആമുഖ പ്രഭാഷണവും പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുദർശനൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജിനു രാജ്, പഞ്ചായത്ത് അംഗം എം. മനോജ്, പുറക്കാട് മഹല്ല് സെക്രട്ടറി ഇ.എം. ബഷീർ, വൈസ് പ്രസിഡന്റ് നാസർ, പി.ടി.എ വൈസ് പ്രസിഡന്റ് സുനീർ ,സുബൈർ, അധ്യാപകരായ അബ്ദുൽ റഷീദ്, പി.എ. മുഹമ്മദ് അഷ്‌റഫ്, രജനി, ബിന്ദു എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് വി. ജാസ്മിൻ സ്വാഗതവും ബേനസീർ നന്ദിയും പറഞ്ഞു. ചിത്രം... പുറക്കാട് എ.എസ്.എം.എൽ പി.എസ് സംഘടിപ്പിച്ച എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു file. apl yathra amb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story