Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹവാസ ക്യാമ്പ്​...

സഹവാസ ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
സഹവാസ ക്യാമ്പ്​ സമാപിച്ചു
cancel
തുറവൂർ: തുറവൂർ ബി.ആർ.സി ഭിന്നശേഷി വിദ്യാർഥികൾക്ക്​ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സമാപന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്‌ഘാടനം ചെയ്തു. വിവിധ കാര്യങ്ങളിൽ പരിശീലനവും പ്രായോഗിക അറിവും നൽകി. വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക്​ ചൈൽഡ് ലൈനിന്‍റെ നേതൃത്വത്തിൽ നിയമബോധവത്​കരണ ക്ലാസ്​ നടത്തി. രക്ഷിതാക്കളും ജനപ്രതിനിധികളും തമ്മിൽ സംവാദത്തിനും വേദിയൊരുക്കി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആർ. ജീവൻ, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മോളി രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി. വത്സല എന്നിവർ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ കേട്ട്​ പരിഹാര നടപടികൾ നിർദേശിച്ചു. കാരിക്കേച്ചർ-മിമിക്രി കലാകാരൻ അനിൽ മാടക്കൽ, സാക്സോഫോണിൽ വിനോദ് സുരഭി, പുല്ലാങ്കുഴലിൽ വിഷ്ണു വയലാർ എന്നിവർ വിദ്യാർഥികൾക്ക്​ കലാപ്രകടനങ്ങൾ നടത്തി. പടം : എ.എം. ആരിഫ് എം.പി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story