Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:30 AM IST Updated On
date_range 23 March 2022 5:30 AM ISTസഹകരണ മേഖലയെ അഴിമതി മുക്തമാക്കും -മന്ത്രി വാസവൻ
text_fieldsbookmark_border
കായംകുളം: സഹകരണ മേഖലയെ അഴിമതി മുക്തമാക്കാൻ നൂതനസംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ഭരണിക്കാവ് സർവിസ് സഹകരണ ബാങ്ക് ശാഖ കട്ടച്ചിറ പാറക്കൽ ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളുടെ വിവരങ്ങൾ യഥാസമയം സഹകാരികൾക്ക് ലഭ്യമാകുന്ന തരത്തിൽ വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. ഫുട്ബാൾ അടക്കമുള്ള കായിക രംഗത്തെ വികസനത്തിനായും സഹകരണ മേഖലയുടെ ഇടപെടലുണ്ടാകും. വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവും ലക്ഷ്യമിടുന്നുണ്ട്. മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശനവുമായി എറണാകുളത്ത് സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോ ശ്രദ്ധേയ ചുവടുവെപ്പാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ.എ ആദ്യനിക്ഷേപം സ്വീകരിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ലോക്കർ ഉദ്ഘാടനവും എം.എസ്. അരുൺ കുമാർ എം.എൽ.എ സഹകരണശ്രീ വിദ്യ പുരസ്കാര വിതരണവും നിർവഹിച്ചു. എസ്. രജനി, ജി. ഹരിശങ്കർ, കെ. ദീപ, നികേഷ് തമ്പി, എ.എം. ഹാഷിർ, സുരേഷ് പി. മാത്യു, കോശി അലക്സ്, കെ.എസ്. ജയപ്രകാശ്, എൻ. ശ്രീവത്സൻ, ജി. രമേശ് കുമാർ, സിബി വർഗീസ്, കെ. ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു . ചിത്രം: APLKY3BANK ഭരണിക്കാവ് സർവിസ് സഹകരണ ബാങ്ക് ശാഖ കട്ടച്ചിറ പാറക്കൽ ജങ്ഷനിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
