Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒളിച്ചും പാത്തും...

ഒളിച്ചും പാത്തും മാലിന്യം വലിച്ചെറിയരുത്​; 'പിടിവീഴും'

text_fields
bookmark_border
പിടികൂടിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി നഗരസഭാധ്യക്ഷ ആലപ്പുഴ: നഗരത്തിലെ പാതയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം തള്ളാമെന്ന വ്യാമോഹം ഇനി നടക്കില്ല. ഉറപ്പായും പിടിവീഴും. വീടുകളിലെ മാലിന്യവും പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക്​ കൂടുകളിൽനിറച്ച്​ വഴിയോരത്ത്​ വലിച്ചെറിഞ്ഞ് ഒന്നുമറിയാത്ത ഭാവത്തിൽ കടന്നുകളയാമെന്ന്​ വിചാരിക്കുന്നവരെ പിടികൂടാൻ നഗരസഭയുടെ രാത്രികാല പ്രത്യേക സ്ക്വാഡ് പിന്നാലെയുണ്ട്​. പിടിയിലാകുന്നവരിൽനിന്ന് പിഴയീടാക്കുക മാത്രമല്ല, പേരുവിവരങ്ങൾ നാട്ടുകാർ അറിയിക്കുകയും ചെയ്യും. ഇരുളിന്‍റെ മറവിൽ കാൽനടയായും വാഹനങ്ങളിലുമൊക്കെയെത്തി മാലിന്യംതള്ളി കടന്നുകളയാൻ ശ്രമിച്ച ഒട്ടേറെയാളുകളാണ്​ പിടിയിലായത്​. എതിർക്കുകയും തട്ടിക്കയറുകയും കൈയേറ്റത്തിന്​ മുതിരുകയും ചെയ്തവരുടെ പേരിൽ പൊലീസ്​ കേസെടുത്തു. ഇവരുടെയെല്ലാം പേരുവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നഗരസഭാധ്യക്ഷ വെളിപ്പെടുത്തി. ചാരായ ഷാപ്പ് ഇടവഴി, കൊങ്ങിണി ചുടുകാട്​, പി ആൻഡ്​ ടി ക്വാർട്ടേസ്​, കളർകോട് റിലയൻസ് മാളിനും സമീപം തുടങ്ങിയ ഇടങ്ങളിൽ മാലിന്യം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങളാണ്​ പുറത്തുവിട്ടത്​. ഇതിൽ പ്രഭാതസവാരിക്കെന്ന വ്യാജേന പുറത്തിറങ്ങി മാലിന്യം നിക്ഷേപിച്ചവരുണ്ട്​. ഇങ്ങനെ ​കൈയോടെ മാലിന്യം പിടിച്ചാൽ 'പിഴ' കുറക്കാൻ ശിപാർശയുമായി എത്തരുതെന്നാണ്​ നഗരസഭാധ്യക്ഷ സൗമ്യ രാജിന്‍റെ നിർദേശം. ഇതുവരെ 20ലധികം പേരാണ്​ സ്ക്വാഡിന്‍റെ പിടിയിലായത്​. നിക്ഷേപിക്കാനെത്തുന്ന മാലിന്യത്തിന്‍റെ തോത്​ അനുസരിച്ചാണ്​ പിഴ ഈടാക്കുന്നത്​. 500 രൂപ മുതൽ 5000 രൂപ വരെ ഈടാക്കിയ സംഭവമുണ്ട്​. പരിശോധനയിൽ മുനിസിപ്പൽ സ്​​റ്റേഡിയം, കമേഴ്​സ്യൽ കനാൽ എന്നിവിടങ്ങളിലും മാലിന്യം നിക്ഷേപിക്കാ​നെത്തിയവർ പിടിയിലായി. വഴിയിൽ തള്ളാനായി മാലിന്യം നിറച്ച കൂടുകൾ കുട്ടികളുടെ പക്കൽ കൊടുത്തുവിടുന്ന വീട്ടുകാരുമുണ്ടെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. നഗരസഭ ആരോഗ്യ സ്ഥിരംസമിതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന സ്ക്വാഡ് പ്രവർത്തനം ഫലംകാണുന്നുവെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജീവനക്കാരുമടങ്ങുന്നതാണ് രാത്രി സ്ക്വാഡ്. 'മാലിന്യമുക്ത നഗരം' ലക്ഷ്യംനേടാൻ നഗരസഭയു​ടെ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ്​ ഈ മാലിന്യംതള്ളൽ. പിടിയിലായവരുടെ വീടുകളിൽ ആരോഗ്യപ്രവർത്തകരും ഹരിതകർമ സേനാംഗങ്ങളും സന്ദർ​ശിച്ച്​ വ്യവസ്ഥാപിത ഉറവിട മാലിന്യസംവിധാനങ്ങൾ നടപ്പാക്കാനും ആലോചനയുണ്ട്​. ഇതിന്‍റെ ഭാഗമായി നഗരസഭ സബ്​സിഡിയോടെ നൽകുന്ന ഉറവിട മാലിന്യ സംസ്കരണ സംവിധാനം, എയ്റോബിക് പ്ലാന്‍റുകളിൽ ജൈവ മാലിന്യം ഏൽപിക്കൽ, ഫീസടച്ച് ഹരിതകർമസേനയുടെ സേവനം ഉപയോഗപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്​. APL MB 01 Waste ആലപ്പുഴ പുലയൻവഴിയിൽ നിക്ഷേപിച്ച മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story