Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാസർകോടുനിന്ന്​...

കാസർകോടുനിന്ന്​ കാണാതായ പെൺകുട്ടിയെ ആലപ്പുഴയിൽ കണ്ടെത്തി

text_fields
bookmark_border
ആലപ്പുഴ: വിവാഹിതനായ യുവാവിനൊപ്പം കാസർകോടുനിന്ന്​ കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി. ആലപ്പുഴ ടൂറിസം പൊലീസ്​ റെയിൽവേ സ്​റ്റേഷനിൽനിന്നാണ്​ പിടികൂടിയത്​. പിന്നീട്​ കാസർകോട്​​ പൊലീസിന്​ കൈമാറി. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിൽ വിവാഹിതനായ യുവാവിനെതിരെ കാസർകോട്​ പൊലീസ്​ കേ​സെടുത്ത്​ അന്വേഷണം നടത്തുന്നതിനിടെയാണ്​ ആലപ്പുഴ പുന്നമട ഭാഗത്ത് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്​. തുടർന്ന്​ ആലപ്പുഴ പൊലീസിന്​ സന്ദേശം കൈമാറി. പുന്നമടയിലെ ഹൗസ്​ബോട്ട്​ കേന്ദ്രീകരിച്ച്​ നടത്തിയ പരിശോധനയിൽ ബോട്ടിൽ സഞ്ചരിക്കുകയാണെന്ന്​ തിരിച്ചറിഞ്ഞു. പൊലീസ്​ പിന്തുടരുന്നുണ്ടെന്ന്​ തിരിച്ചറിഞ്ഞ്​ നാലുമണിക്കൂർ കായൽയാത്ര വെട്ടിച്ചുരുക്കി പുന്നമടയിൽനിന്ന്​ രക്ഷപ്പെട്ടു. ഇതി​നിടെ, യുവതിയുടെ പെൺസുഹൃത്ത് വഴിനടത്തിയ ശ്രമമാണ്​ പിടികൂടാൻ സഹായിച്ചത്​. യുവതിയെ വനിത പൊലീസിലും യുവാവിനെ സൗത്ത് പൊലീസിലും ഏൽപിച്ചു. ടൂറിസം എസ്.ഐ പി. ജയറാം, രഞ്ജിത, സീമ, കോസ്​റ്റൽ വാർഡൻ രഞ്ജിത് എന്നിവർ നേതൃത്വം നൽകി. ഡ്രാഗൺ ബോട്ട്​ ചാമ്പ്യൻഷിപ്​ 27ന്​ ആലപ്പുഴ: ഒമ്പതാമത്​ സംസ്ഥാന ഡ്രാഗൺ ബോട്ട്​ ചാമ്പ്യൻഷിപ്​ ഈമാസം 27ന്​ ആലപ്പുഴ പുന്നമട വാട്ടർ ക്യൂൻ വാട്ടർ സ്​പോർട്​സ്​ ട്രെയിനിങ്​ സെന്‍ററിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 200മീ, 500മീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ​ങ്കെടുക്കാം. രജിസ്​ട്രേഷൻ ഫീസുണ്ട്​. ​ദേശീയ ചാമ്പ്യൻഷിപ്​ ഏപ്രിൽ എട്ട്​, ഒമ്പത്​, 10 തീയതികളിൽ ആലപ്പുഴ പുന്നമട സായിൽ നടക്കും. ഡ്രാഗൺ ബോട്ട്​ ഫെഡറേഷൻ ഓഫ്​ ഇന്ത്യയും ഡ്രാഗൺ ബോട്ട്​ അസോ. ഓഫ്​ കേരളയും ചേർന്നാണ്​ മത്സരം സംഘടിപ്പിക്കുന്നത്​. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 9400734790, 7907373775. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ തോമസ്​ ജോസഫ്​, സെക്രട്ടറി കെ.എസ്​. റെജി എന്നിവർ പ​ങ്കെടുത്തു. കൊട്ടാരക്കര, നിലമ്പൂർ എ.സി ബസുകൾ ഇന്നുമുതൽ ആലപ്പുഴ: ആല​പ്പുഴ ഡിപ്പോയിൽനിന്ന്​ കൊട്ടാരക്കര, നിലമ്പൂർ എ.സി ലോഫ്ലോർ ബസുകൾ ബുധനാഴ്​ച മുതൽ സർവിസ്​ ആരംഭിക്കും. വൈകീട്ട്​ 3.20ന്​ ആലപ്പുഴയിൽനിന്ന്​ പുറപ്പെട്ട്​ വൈറ്റില, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, വണ്ടൂർ വഴിയാണ്​ നിലമ്പൂരിലെത്തുക. പുലർച്ച 5.30ന്​ ആലപ്പുഴക്ക്​ തിരിച്ചുവരുന്ന വിധത്തിലാണ്​ ക്രമീകരണം. ടിക്കറ്റ്​ ചാർജ്​ 536 രൂപയാണ്​. ആലപ്പുഴ-കൊട്ടാരക്കര സർവിസ്​ രാവിലെ 6.50നും ഉച്ചക്ക്​ 1.45നും ആലപ്പുഴയിൽനിന്ന്​ രാവിലെ 10.20നും വൈകീട്ട്​ 5.10നും കൊട്ടാരക്കരയിൽനിന്നുമാണ്​ സർവിസ്​. 200രൂപയാണ്​ നിരക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story