Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയുടെ...

ആലപ്പുഴയുടെ ഹൃദയതാളമായി സഖരിയ ബസാർ

text_fields
bookmark_border
ആലപ്പുഴ: നഗരത്തിന്‍റെ ഹൃദയതാളമറിയുന്ന സഖരിയ ബസാറിന്‍റെ പേരിന്​ പിന്നിലും ഒരുകഥയുണ്ട്​. പ്രമുഖ വ്യാപാരിയായിരുന്ന സഖരിയ​ സേട്ടിന്‍റെ ഓർമകളിലൂടെയാണ്​ ഇതിന്‍റെ സഞ്ചാരം. നഗരത്തിലെ ഓരോ സ്ഥലനാമങ്ങള്‍ക്കും പഴയചരിത്രങ്ങളുണ്ട്. പാലങ്ങള്‍ക്കും കനാലിനുമെല്ലാം പഴയകാലകഥകള്‍ പറയാനുണ്ട്. ഇതില്‍ പലതും എഴുതപ്പെടാതെയും ചരിത്രരേഖകള്‍ സൂക്ഷിക്കപ്പെടാതെയും പഴമക്കാരില്‍ ശേഷിക്കുകയാണ്. അത്തരത്തിൽ​ ആലപ്പുഴയിലെ സഖരിയ ബസാറിനും സ്ഥലനാമം ഉണ്ടായതില്‍ ചരിത്രമു​ണ്ടെന്ന്​ പഴമക്കാര്‍ പറയുന്നു. ആലപ്പുഴയെ വ്യവസായകേന്ദ്രമാക്കാന്‍ വടക്കന്‍ നാട്ടുരാജ്യങ്ങളില്‍നിന്ന്​ വ്യാപാരികളായ പലരെയും അന്നത്തെ ദിവാൻ രാജാ കേശവദാസ് വിളിച്ചുവരുത്തി. ഒരോരുത്തര്‍ക്കും പ്രത്യേക പ്രദേശം വ്യാപാര ആവശ്യങ്ങള്‍ക്ക്​ നല്‍കി. കയര്‍, കൊപ്ര, കുരുമുളക്, വസ്ത്രം തുടങ്ങിയ വ്യാപാരങ്ങള്‍ ആഗോളതലത്തിൽ ഇടംതേടി. അങ്ങനെ എത്തിയ പ്രമുഖ വ്യാപാരികളിൽ ഒരാളായിരുന്നു സഖരിയ സേട്ട്​​. അദ്ദേഹം വ്യാപാരം നടത്തിയ പ്രദേശത്തിന്‍റെ സ്മരണ നിലനിർത്തിയാണ്​ സഖരിയ ബസാർ എന്നറിയപ്പെടുന്നത്. ആലപ്പുഴ തുറമുഖത്തോട് ഏറ്റവും അടുത്ത പ്രദേശമായതിനാലാണ്​ ഇവിടം അദ്ദേഹം വ്യാപാരകേന്ദ്രമായി തെരഞ്ഞെടുത്തത്. പ്രധാനമായും മത്സ്യവ്യാപാരമായിരുന്നു. ഇതിന്​ പ്രത്യേകം മാർക്കറ്റും സ്ഥാപിച്ചു. ഇവിടുത്തെ മത്സ്യമാർക്കറ്റ് ഇന്നും പ്രസിദ്ധമാണ്​. കിഴക്കൻ ജില്ലകളിലേക്കുള്ള മത്സ്യവ്യാപാരം ഇവിടെനിന്നായിരുന്നു. മത്സ്യവ്യാപാരത്തിന് പുറമെ വസ്ത്രവ്യാപാരത്തിലും സഖരിയ സേട്ട്​ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. സൂറത്തിലെ മില്ലുകളിൽനിന്ന്​ തുണിത്തരങ്ങൾ എത്തിച്ചായിരുന്നു വ്യാപാരം. ഇന്നത്തെ ആലപ്പുഴ ഒരുകാലത്ത് കാടുപിടിച്ച് മനുഷ്യവാസയോഗ്യമല്ലാത്ത സ്ഥലമായിരുന്നു. ഒരുതുറമുഖത്തിന് പറ്റിയ സ്ഥലമാണെന്ന് തിരിച്ചറിഞ്ഞാണ്​ ആലപ്പുഴയെ വികസനത്തിലേക്ക്​ കൊണ്ടുവരാൻ ആലപ്പുഴയുടെ ശിൽപിയായ രാജാ കേശവദാസ് തീരുമാനിച്ചത്​. ഇതിന്​ സൂറത്ത്, മുംബൈ, കച്ച് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളെ കൊണ്ടുവന്നു. അവർക്ക് പ്രത്യേകം സ്ഥലവും സൗകര്യവും ഒരുക്കിക്കൊടുത്തു. കൊപ്രവ്യാപാരം നടത്തിയ സ്ഥലത്തിന് ഓൾഡ് ബസാർ, മലഞ്ചരക്ക് വ്യാപാരം നടത്തിയ സ്ഥലം ന്യൂ ബസാർ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. തുറമുഖത്തേക്ക് ചരക്കുകൾ കൊണ്ടുവരുന്നതിന്​ രണ്ട് കനാലും നിർമിച്ചു. പിന്നീട് ആലപ്പുഴ തിരുവിതാംകൂറിന്റെ വാണിജ്യനഗരമായി മാറി. തിരുവനന്തപുരം മുതൽ അങ്കമാലി കറുകുറ്റിവരെ നിർമിച്ചതാണ്​ ഇന്നത്തെ സംസ്ഥാനപാത. അജിത്ത് അമ്പലപ്പുഴ APL MB 02 Zakariya Bazar ആലപ്പുഴ സഖരിയ ബസാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story