Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅലിയാർ പുന്നപ്രക്ക്...

അലിയാർ പുന്നപ്രക്ക് ഗുരുപൂജ പുരസ്‌കാരം

text_fields
bookmark_border
അമ്പലപ്പുഴ: ജീവിതം നാടകരംഗത്തിനായി മാറ്റിവെച്ച അലിയാർ പുന്നപ്രക്ക് കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം. നാടകനടൻ, രചയിതാവ്, സംവിധായകൻ, സംഘാടകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുകയാണ്. കോളജ് വിദ്യാഭ്യാസ കാലം മുതൽ അമേച്വർ നാടകങ്ങളിൽ അഭിനയവും സംവിധാനവുമായി പ്രതിഭതെളിയിച്ച ഇദ്ദേഹം നിരവധി ഏകാങ്കനാടകങ്ങൾ എഴുതിയിട്ടുണ്ട്. കലാകാരന്മാരുടെ സംഘടനയായ സവാക് സംസ്ഥാന പ്രസിഡന്റ്​, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം, പുന്നപ്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സ്ഥാപകനും രക്ഷാധികാരിയും ആർട്ടിസ്​റ്റ് കേശവൻ ഫൗണ്ടേഷൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്​ കൂടിയാണ്. എ. സുബൈദയാണ് ഭാര്യ. സൂര്യ, ബിലാൽ എന്നിവരാണ് മക്കൾ. ചിത്രം അലിയാർ പുന്നപ്ര file. apl aliyar punnapra)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story