Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാരകരോഗങ്ങൾ...

മാരകരോഗങ്ങൾ വിലകൊടുത്ത്​ വാങ്ങുന്നു -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
ആലപ്പുഴ: വിഷലിപ്തമായ ചിക്കനും പച്ചക്കറികളും പഴങ്ങളും കഴിച്ച്​ മാരകരോഗങ്ങൾ വിലകൊടുത്ത്​ വാങ്ങുകയാണെന്ന്​ മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ നടന്ന കേരള ചിക്കൻ വ്യാപാരി സമിതി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ കേരളത്തിൽ ​തഴച്ചുവളരുന്ന വ്യവസായമായി ആശുപത്രികൾ മാറി. മലയാളികളിലേറെയും കാണുന്നത് ജീവിതശൈലീ രോഗങ്ങളാണ്​. അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും ചിക്കനുമെല്ലാം കഴിക്കുന്നതാണ്​ കാരണം. രാസപദാർഥങ്ങൾ അടങ്ങിയ ആഹാരം നൽകിയും തൂക്കവും വലിപ്പവും ഉണ്ടാകാൻ ഹോർമോൺ കുത്തിവെച്ചും ഇതരസംസ്ഥാനങ്ങളിൽനിന്ന്​ കൊണ്ടുവരുന്ന ചിക്കനാണ് വാങ്ങിക്കഴിക്കുന്നത്​. പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും കാര്യത്തിലും സമാന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഹംസ പുല്ലാട്ടിൽ അധ്യക്ഷതവഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എസ്. ദിനേഷ് ഭരണഘടന -ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ, ട്രഷറർ എം. നൗഷാദ്, എക്സിക്യൂട്ടിവ് അംഗം ടി.എം. അബ്ദുൽ വാഹിദ്, ഓൾ കേരള മീറ്റ് മർച്ചൻറ്സ് അസോ. സംസ്ഥാന സെക്രട്ടറി ഒ. അഷ്​റഫ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.വി. ബൈജു സ്വാഗതവും കൺവീനർ കെ.എക്സ്. ജോപ്പൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story