Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:31 AM IST Updated On
date_range 22 March 2022 5:31 AM ISTഇരുചക്ര വാഹനങ്ങളുടെ പെട്രോൾ മോഷ്ടിക്കുന്നതായി പരാതി
text_fieldsbookmark_border
അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങളുടെ പെട്രോൾ മോഷ്ടിക്കുന്നത് പതിവാകുന്നു. പൊലീസ് കാവൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നു. അമ്പലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ കൂടുതൽ യാത്രക്കാരും ഇരുചക്രവാഹനങ്ങളിലാണ് എത്തുന്നത്. പറവൂർ മുതൽ തോട്ടപ്പള്ളിവരെയുള്ള ഭാഗങ്ങളിലെ യാത്രക്കാർ ഇവിടെ എത്തുന്നുണ്ട്. ജോലികഴിഞ്ഞ് മടങ്ങിവന്ന് വാഹനങ്ങളിൽ വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പെട്രോൾ മോഷണം പോയതായി അറിയുന്നത്. ഇതുമൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പതിവായിരിക്കുകയാണ്. വാഹനമോഷണവും നടക്കുന്നുണ്ട്. പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story