Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാത്രിയുടെ മറവിൽ...

രാത്രിയുടെ മറവിൽ പൂഴിമണൽ കുന്നുകൂടി; പ്രദേശവാസികൾ ദുരിതത്തിൽ

text_fields
bookmark_border
തുറവൂർ: രാത്രിയുടെ മറവിൽ പൂഴിമണൽ കുന്നുകൂടിയതോടെ കുത്തിയതോട് പഞ്ചായത്ത് 14ാം വാർഡിൽ ഒരുഭാഗത്ത്​ താമസിക്കുന്നവർ ദുരിതത്തിൽ​. ഒറ്റമഴയിൽ വെള്ള​ക്കെട്ട്​ രൂപപ്പെടുന്ന സ്ഥിതിയാണ്​. തുറവൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ ലോഡ് കണക്കിന് പൂഴിമണൽ നിക്ഷേപിക്കുന്നതാണ് പ്രദേശവാസികൾക്ക് വെല്ലുവിളിയാകുന്നത്​. റെയിൽവേ സ്​റ്റേഷന്​ കിഴക്ക് ഭാഗത്ത്​ പൂഴി നിക്ഷേപിക്കുന്നതിനാൽ പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നതിന്​ ദേശത്തോട്ടിലേക്ക്​ റെയിൽവേ സ്ഥാപിച്ച പൈപ്പുകൾ അടയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. റെയിൽവേയുടെ മറ്റു സ്ഥലങ്ങളിൽ പൂഴി വിരിക്കുന്നതിനാണ്​ തുറവൂരിൽ ലോഡുകണക്കിന് പൂഴിമണൽ ശേഖരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. റെയിൽവേ സ്​റ്റേഷന്‍റെ പടിഞ്ഞാറുഭാഗം താഴ്ന്ന പ്രദേശമാണ്. ഒറ്റമഴയിൽ ഇവിടെ വെള്ളക്കെട്ട് പതിവാണ്. ഇതിനു പരിഹാരമായാണ് വെള്ളം ഒഴുകിപ്പോകുന്നതിന് റെയിൽവേ ക്രോസിലൂടെ വലിയ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, പൂഴിയിറക്കാൻ കരാർ എടുത്തവർ ഇതൊന്നും പരിഗണിക്കാതെയാണ് പൂഴി നിക്ഷേപിക്കുന്നത്​. പ്രദേശവാസികളുടെ എതിർപ്പ് ശക്തമായതോടെ രാത്രി ആൾ സഞ്ചാരം കുറഞ്ഞശേഷം വലിയ ടോറസ്​ ലോറികളിലാണ്​ പൂഴി ഇറക്കുന്നത്​. പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെടുത്തി പൂഴി നിക്ഷേപിക്കുന്നതിനെതിരെ വാർഡ് അംഗം ഷെറിഫ് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും രാത്രിയുടെ മറവിൽ പൂഴിയിറക്കുന്നത് നിർബാധം തുടരുകയാണ്. അടിയന്തരമായി റെയിൽവേ അധികൃതർ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ഉയരുന്നു. APL railway thuravoor poozhi പടം : തുറവൂർ റെയിൽവേ സ്​റ്റേഷൻ യാർഡിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി കൂട്ടിയിട്ടിരിക്കുന്ന പൂഴിമണൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story