Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:29 AM IST Updated On
date_range 22 March 2022 5:29 AM ISTഅമ്പലപ്പുഴ മോഡല്‍ സ്‌കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ്
text_fieldsbookmark_border
അമ്പലപ്പുഴ: വിദ്യാർഥികള്‍ നടത്തിപ്പുകാരും അധ്യാപകര്‍ കാഴ്ചക്കാരുമായി കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷ എളുപ്പത്തിലാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ഇംഗ്ലീഷ് ഫെസ്റ്റ് അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്നു. ആസൂത്രണം മുതല്‍ നടത്തിപ്പുവരെ പൂര്‍ണമായും വിദ്യാർഥികള്‍ തന്നെയാണ് ഏറ്റെടുത്തത്. വിവിധ പരിപാടികളിലൂടെ വിദ്യാർഥികള്‍ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങള്‍ അടുത്തറിഞ്ഞു. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളായാണ് ഫെസ്റ്റിന്‍റെ തയാറെടുപ്പും പ്രചാരണവും നടത്തിയത്. കുട്ടികള്‍ തന്നെ തയാറാക്കിയ ക്ഷണക്കത്തും നോട്ടീസും പോസ്റ്ററുകളും ഫെസ്റ്റിനെ അതിന്‍റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളാന്‍ വിദ്യാർഥികളെ സഹായിച്ചു. പ്രമോഷന്‍ വിഡിയോകളും തയാറാക്കിയിരുന്നു. സ്‌കൂള്‍ ഇംഗ്ലീഷ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ബാഡ്മിന്‍റണ്‍ ഗോള്‍ഡ് മെഡല്‍ ജേതാവുമായ കേശവ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥി സിദ്ധാര്‍ഥ് സജു അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ഫാന്‍സി വി, ഇംഗ്ലീഷ് ക്ലബ് കണ്‍വീനര്‍ ഹീര എന്‍.നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രം..... അമ്പലപ്പുഴ ഗവ.മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
