Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:58 AM IST Updated On
date_range 21 March 2022 5:58 AM ISTക്ഷേത്രോത്സവത്തിനിടെ അക്രമം, രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ അക്രമം,രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 22ആം വാർഡിൽ കണ്ണന്തവെളിയിൽ താജുദ്ദീൻ (31),കലവൂർ കോളനിയിൽ രാഹുൽ(25 )എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കലവൂർ ഷൺമുഖ ക്ഷേത്രത്തിലെ ഉത്സവത്തിന് രാത്രി സ്ത്രീയെ ദേഹോപദ്രവം എൽപിച്ചെന്ന പരാതിയിലാണ് താജുദ്ദീന്‍ അറസ്റ്റിലായത്. ഇയാള്‍ മയക്കുമരുന്ന് ഉൾപ്പെടെ കേസുകളിൽ ഉൾപ്പെട്ടിരുന്നതാണന്ന് പൊലീസ് പറഞ്ഞു. ഉത്സവ ഡ്യൂട്ടിക്കിടെ പൊലീസ് ജീപ്പിന് കല്ലെറിഞ്ഞ് ചില്ല് തകർത്തകേസിലാണ് രാഹുല്‍ അറസ്റ്റിലായത്. മണ്ണഞ്ചേരി എസ്.എച്ച്.ഒ പി.കെ. മോഹിത്, പൊലീസ് സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജു, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. (ചിത്രം..പിടിയിലായ താജുദ്ദീനും രാഹുലും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
