Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:47 AM IST Updated On
date_range 20 March 2022 5:47 AM ISTഡോ. ജി. നാഗേന്ദ്രപ്രഭുവിന് അധ്യാപക പ്രതിഭ പുരസ്കാരം
text_fieldsbookmark_border
ആലപ്പുഴ: എസ്.ഡി കോളജ് അധ്യാപകനും ഗവേഷകനുമായ ഡോ. ജി. നാഗേന്ദ്രപ്രഭുവിന് സംസ്ഥാനത്തെ മികച്ച അധ്യാപക പ്രതിഭ പുരസ്കാരം. 50,000 രൂപയും ഫലകവും പ്രശംസാപത്രം ഉൾക്കൊള്ളുന്ന അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് തെക്കന്‍റെ ഓർമക്കായി ഏർപ്പെടുത്തിയതാണ്. ഈമാസം 30ന് സമ്മാനിക്കും. ഡോ. നാഗേന്ദ്രപ്രഭു കുളവാഴ വ്യാപനം പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിൽ പങ്കാളിയാണ്. എട്ടോളം ഗവേഷണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. മുപ്പതിൽപരം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ രചയിതാവാണ്. ഇരുപതോളം അവാർഡുകളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. APL dr. nagendra prabhu ഡോ. ജി. നാഗേന്ദ്രപ്രഭു `````````` കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് സമ്മേളനം ഇന്ന് ആലപ്പുഴ: കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഞായറാഴ്ച ആലപ്പുഴ കാർമൽ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന പ്രസിഡന്‍റ് ആന്‍റോ ആന്‍റണി എം.പി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സുഹൃദ് സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ എൻ.എ. മൻസൂർ, എസ്. സുശീലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story