Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂട്ടർ യാത്രികയുടെ...

സ്കൂട്ടർ യാത്രികയുടെ അഞ്ച് പവൻ മാല ​പൊട്ടിച്ചു

text_fields
bookmark_border
ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം മോഷ്ടിച്ചു. വെട്ടുവേനി നിഷ ഭവനത്തിൽ നിഷയുടെ (24) അഞ്ച് പവന്റെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച ഉച്ചക്ക്​ രണ്ടരയോടെ കാർത്തികപ്പള്ളി ജങ്​ഷന് വടക്കുവശം കുരിശുംമൂട് സമീപം വെച്ചാണ് സംഭവം. നിഷയും മാതാവും കായംകുളത്തുനിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴി ഈ ഭാഗത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ പിന്നിൽ ഇരുന്ന ആൾ മാല കഴുത്തിൽനിന്നും പറിച്ചെടുത്തു. ഇവർ വടക്ക് ഭാഗത്തേക്ക് രക്ഷപ്പെട്ടു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story