Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.സി റോഡ്​ നവീകരണം: ...

എ.സി റോഡ്​ നവീകരണം: പള്ളാത്തുരുത്തി പാലത്തിന്​ പുതിയ രൂപരേഖയായി; നിർമാണം അടുത്തമാസം

text_fields
bookmark_border
attn ktym ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡ്​ നവീകരണത്തിന്‍റെ ഭാഗമായി പണിയുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പുതുക്കിയ രൂപരേഖക്ക്​ അനുമതി. ഉയരക്കുറവിനെ തുടർന്ന്​ തടഞ്ഞ പാലത്തിന്‍റെ നിർമാണം പുനരാരംഭിക്കാൻ ഇതോടെ സാധിക്കും. അടുത്ത മാസം നിർമാണം വീണ്ടും തുടങ്ങാനാകുമെന്നാണ്​ കരുതുന്നത്​. നിലവിലുണ്ടായിരുന്നതിന്​ പകരം പുതിയതായി നിർമിക്കുന്ന പാലത്തിന്‍റെ അപാകതകൾ ചൂണ്ടിക്കാട്ടി ഉൾനാടൻ ജലഗതാഗത വകുപ്പാണ്​ (ഐ.ഡബ്ല്യു.എ) രണ്ട്​ മാസം മുമ്പ്​ നിർമാണം തടഞ്ഞത്​. ഐ.ഡബ്ല്യു.എ ഡയറക്ടർ മാത്യു ജോർജ്, അസി. ഹൈഡ്രോഗ്രാഫർ ആർ.വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അന്തിമ പരിശോധന നടത്തിയാണ്​ അനുമതിക്ക്​ ശിപാർശ ചെയ്തത്​. ദേശീയ ജലപാത ചട്ടം അനുസരിച്ചാണ്​ പുതിയ രൂപരേഖ തയാറാക്കിയതെന്ന്​ ഉറപ്പാക്കിയാണ്​ അനുമതിക്ക്​ സമർപ്പിച്ചത്​​. ജലനിരപ്പിൽനിന്ന്​ ആറ്​ മീറ്റർ ഉയർത്തിയാണ്​ ഇനി പാലം ഉയരുക. ജലാശയത്തിൽ നിർമിക്കുന്ന തൂണുകൾ തമ്മിലെ അകലം 66 മീറ്ററാകും. ജലപാത ചട്ടപ്രകാരം ജലാശയത്തിൽ നിർമിക്കുന്ന രണ്ട്​ തൂണുകൾ തമ്മിലെ അകലം 40 മീറ്ററെങ്കിലും വേണം. എൻ.ഒ.സി ലഭിച്ചശേഷം രൂപരേഖക്ക്​ അനുസരിച്ച ഡിസൈൻ തയാറാക്കും. പുതിയ ഡിസൈൻ കെ.എസ്​.ടി.പിക്ക്​ കൈമാറി അംഗീകാരം ലഭിച്ചാലേ നിർമാണം പുനരാരംഭിക്കൂ. നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ്​ കരുതുന്നത്. നിലവിലെ പാലത്തിന്റെ അതേ രൂപരേഖയിൽ തന്നെ പുതിയ പാലം നിർമാണം തുടങ്ങിയപ്പോഴാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ജനുവരി 27ന് പണികൾ നിർത്തിവെപ്പിച്ചത്. --------- ജില്ലതല ക്ഷീരസംഗമം നാളെ മുതൽ ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ജില്ലതല ക്ഷീരസംഗമം തിങ്കളാഴ്ച വാരനാട് ദേവീക്ഷേത്ര മൈതാനത്ത് നടക്കും. 22ന് സമാപിക്കും. കന്നുകാലി-കാര്‍ഷിക പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ക്ഷീരോൽപന്ന നിര്‍മാണ പരിശീലനം, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ക്ഷീരസംഘം ജീവനക്കാര്‍ക്കായി ശില്‍പശാല തുടങ്ങി വിവിധ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടക്കും. നാളെ രാവിലെ 9.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തണ്ണീര്‍മുക്കം ക്ഷീരഗ്രാമത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ജെ.എസ്​.എസ്​ സ്ഥാപക ദിനാചരണം ഇന്ന്​ ആലപ്പുഴ: ജെ.എസ്​.എസ്​ സ്ഥാപകദിനം ഞായറാഴ്​ച രാവിലെ 10 ന്​ ആലപ്പുഴ ചാത്തനാട്ടെ കെ.ആർ. ഗൗരിയമ്മയുടെ വസതിയിൽ നടക്കും. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.സി ബീനാകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story