Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതീരമൈത്രി സംരംഭങ്ങളുടെ...

തീരമൈത്രി സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

text_fields
bookmark_border
ആലപ്പുഴ: ഫിഷറീസ് വകുപ്പിന്​ കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) തീരമൈത്രി പദ്ധതിയില്‍ ആരംഭിക്കുന്ന ചെറുകിട തൊഴില്‍ സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷനാകും. മത്സ്യത്തൊഴിലാളി വനിതകള്‍ക്കായി ബദല്‍ ജീവനോപാധിയിലൂടെ മെച്ചപ്പെട്ട സാമൂഹിക, സാമ്പത്തിക സാഹചര്യം സൃഷ്​ടിക്കുന്നതിനായാണ് തീരമൈത്രി പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 750 മത്സ്യത്തൊഴിലാളി വനിതകള്‍ ഉള്‍പ്പെടുന്ന 150 ചെറുകിട തൊഴില്‍ സംരംഭങ്ങളാണ് ആരംഭിക്കുന്നത്. -------- ആർ.എസ്.പി സ്ഥാപക ദിനം ആലപ്പുഴ: ആർ.എസ്.പി സ്ഥാപക ദിനം അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ജില്ല കമ്മിറ്റി ഓഫിസിന് മുന്നിൽ പാർട്ടി ജില്ല സെക്രട്ടറി അഡ്വ. കെ. സണ്ണിക്കുട്ടി പതാക ഉയർത്തി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനിൽ.ബി കളത്തിൽ, പി.രാമചന്ദ്രൻ, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി പി. മോഹനൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ആർ.ചന്ദ്രൻ,കുരുവിള മാത്യു,ടോമിച്ചൻ ആന്റണി, പി.കെ. ഗണേഷ് ബാബു, പി.എ. അൻസർ, ആർ.രതീഷ്, ആർ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ് എ.ആസാദ്, മണ്ഡലം പ്രസിഡന്റ് ഷാമോൻ സിദ്ദീഖ്, സെക്രട്ടറി എൻ.പി രാജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ---- 28 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 28 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41 പേര്‍ രോഗമുക്തരായി. നിലവില്‍ 257 പേര്‍ ചികിത്സയില്‍ കഴിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story