Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:39 AM IST Updated On
date_range 20 March 2022 5:39 AM ISTപ്രഭാത സവാരിക്കിടെ അപകടം; രാമചന്ദ്രനും രാജുവിനും നാടിന്റെ അന്ത്യാഞ്ജലി
text_fieldsbookmark_border
ചാരുംമൂട്: പ്രഭാത സവാരിക്കിടെ ടോറസ് ലോറി പാഞ്ഞുകയറിയ അപകടത്തിൽ മരണമടഞ്ഞ നൂറനാട് എരുമക്കുഴി കലാമന്ദിരം രാമചന്ദ്രൻ നായർ (73), വാലുകുറ്റിയിൽ വി.എം. രാജു (66) എന്നിവരുടെ സംസ്കാരം ശനിയാഴ്ച നടന്നു. രാമചന്ദ്രൻ നായരുടെ സംസ്കാരം വീട്ടുവളപ്പിലും വി.എം.രാജുവിന്റെ സംസ്കാരം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലുമാണ് നടന്നത്. അപകടത്തിൽ ഇവർക്കൊപ്പം മരിച്ച പണയിൽ താഴമംഗലത്ത് വിക്രമൻ നായരുടെ (58) സംസ്കാരം വെള്ളിയാഴ്ച നടന്നിരുന്നു. നൂറുകണക്കിനാളുകളാണ് ഇവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി റോഷി അഗസ്റ്റിൻ, എം.എസ്. അരുൺകുമാർ എം.എൽ.എ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ അന്ത്യോപചാരം അർപ്പിച്ചു. മന്ത്രി സജി ചെറിയാൻ മരണപ്പെട്ടവരുടെ വീടുകളിലെത്തി അനുശോചനം അറിയിച്ചു. -------- ഫോട്ടോ: ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രാമചന്ദ്രൻ നായർക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യോപചാരം അർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story