Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാഷ്ടീയത്തിൽ...

രാഷ്ടീയത്തിൽ ന്യൂനപക്ഷവും ഭൂരിപക്ഷവും വേർതിരിക്കുന്നത്​ അപകടം -വെള്ളാപ്പള്ളി

text_fields
bookmark_border
രാഷ്ടീയത്തിൽ ന്യൂനപക്ഷവും ഭൂരിപക്ഷവും വേർതിരിക്കുന്നത്​ അപകടം -വെള്ളാപ്പള്ളി
cancel
കായംകുളം: സംഘടിത വോട്ട് ബാങ്കുകാരാണ് രാഷ്ട്രീയത്തിൽ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മേട്ടുതറ നാരായണൻ അനുസ്മരണം പത്തിയൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ന്യൂനപക്ഷവും ഭൂരിപക്ഷവും വേർതിരിക്കുന്നത്​ അപകടകരമാണ്​. കോൺഗ്രസിന് അവർക്കിഷ്ടമുള്ളവരെ സ്ഥാനാർഥിയാക്കാം. രാജ്യസഭയിലേക്ക് കോൺഗ്രസ് നിർദേശിച്ച മഹിള കോൺഗ്രസ് നേതാവിന് അതിന് യോഗ്യതയുണ്ട്. എന്നാൽ, ന്യൂനപക്ഷമായതിനാലാണ് അവസരം നൽകിയതെന്ന നിലപാടിനോട് യോജിപ്പില്ല. എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത്. എല്ലാവരെയും സോദരചിന്തയോടെ കാണാൻ കഴിയണം. എന്നാൽ, സോദരചിന്ത പറയുന്നവർ എല്ലാ രംഗത്തും അവഗണിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. സമീർ, ശ്രീജിത്ത് പത്തിയൂർ, എസ്. സലിം കുമാർ, പ്രദീപ് ലാൽ, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ---------- ചിത്രം: APLKY1SNDP മേട്ടുതറ നാരായണൻ അനുസ്മരണം പത്തിയൂരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story