Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:31 AM IST Updated On
date_range 20 March 2022 5:31 AM ISTമോഷ്ടിച്ച ബൈക്കുമായി അറസ്റ്റിൽ
text_fieldsbookmark_border
കായംകുളം: നഗരമധ്യത്തിൽനിന്ന് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ തത്തമ്പള്ളി കൈതവളപ്പിൽ വീട്ടിൽ രാജേഷാണ് (46) പിടിയിലായത്. പുതിയിടം ക്ഷേത്രത്തിന് തെക്കുവശം ഉദ്യാനം ബുക്ക് സ്റ്റാളിന് മുൻവശത്തുനിന്ന് 17ന് ഉച്ചക്കായിരുന്നു മോഷണം. കടയിൽ സാധനം വാങ്ങാൻ എത്തിയ ഭരണിക്കാവ് സ്വദേശിയുടെ ബൈക്കാണ് ജനക്കൂട്ടത്തിനിടയിൽനിന്ന് കടത്തികൊണ്ട് പോയത്. അന്വേഷണത്തിനിടെ കൃഷ്ണപുരം മുക്കട ഭാഗത്ത് സംശയാസ്പദ സാഹചര്യത്തിലാണ് പിടികൂടിയത്. ബൈക്ക് പരിശോധിക്കാൻ പൊലീസ് എത്തിയതോടെ ബൈക്കിൽ ഇരുന്ന ഒരാൾ ഓടിക്കളഞ്ഞു. ഈ സമയം കൂടെയുണ്ടായിരുന്ന രാജേഷിനെ പൊലീസ് ബൈക്കുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം നടത്തിയ ബൈക്ക് വിൽപനക്ക് കൊണ്ടുപോകുന്ന വഴിയാണ് പിടിവീണത്. എസ്.ഐ ശിവപ്രസാദ്, പൊലീസുകാരായ ഷാജിമോൻ, ലിമു, ബിനുമോൻ, ബിജു, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. APLKY4CRAIME
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
