Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടുംബശ്രീ...

കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം

text_fields
bookmark_border
കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം
cancel
പൂച്ചാക്കൽ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലന ക്ലാസ് ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് അതിർത്തി അഞ്ച് പഞ്ചായത്തുകളിലെ അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിശീലനം നടന്നത്. ​​​ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. ജയശ്രീ ബിജു, അംഗങ്ങളായ ഉദയമ്മ ഷാജി, അനിമോൾ, പാണാവള്ളി സി.ഡി.എസ് ചെയർപേഴ്സൻ സുജിമോൾ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ അരുൺ കുമാർ, മിധു, വിമല ഹരിലാൽ തുടങ്ങിയവർ ക്ലാസെടുത്തു. ------ ചിത്രം: കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലന ക്ലാസ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story