Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫുഡ്​ഫെസ്റ്റുമായി...

ഫുഡ്​ഫെസ്റ്റുമായി കുടുംബശ്രീ; കടലോരത്ത്​ ഇനി നാലുനാൾ രുചിപ്പൂരം

text_fields
bookmark_border
must ആലപ്പുഴ: ആലപ്പുഴയുടെ തനത്​ വിഭവങ്ങൾ മുതൽ കുട്ടനാടൻ രുചിയും വൈവിധ്യമാർന്ന മീൻ ഇനങ്ങളും കൂടാതെ ചൈനീസ്​ വിഭവങ്ങളും അടക്കം വൈവിധ്യങ്ങളാൽ സമ്പന്നമായ ഭക്ഷ്യമേള കടലോരത്ത്. അതും കുടുംബശ്രീയുടെ പാചക വൈദഗ്​ധ്യത്തിൽ. പുതിയ വിഭവങ്ങളുടെ രുചിക്കൂട്ടുമായി 'കടലോരം'​ ആലപ്പുഴ ബീച്ചില്‍ 22 വരെ നടക്കും.​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.ജി. രാ​​ജേശ്വരി ഉദ്​ഘാടനം ചെയ്തു. കലക്ടർ ഡോ. രേണുരാജ്​ മുഖ്യാതിഥിയായിരുന്നു. ആയിരത്തോളം ഉൽപന്നങ്ങള്‍ സംരംഭകര്‍ വിൽപനക്കൊരുക്കി. ദിവസവും വൈകീട്ട് മൂന്നുമുതല്‍ രാത്രി എട്ടുവരെയാണിത്​. ഇന്ന് നടക്കുന്ന പാതിരാപൂരത്തില്‍ വനിതകളുടെ ഫുട്​ബാള്‍ മത്സരത്തിനും കലാവിരുന്നിനും തീരം സാക്ഷിയാകും. വൈകീട്ട് ഏഴിന് പ്രദര്‍ശന മത്സരത്തോടെ ആരംഭിക്കുന്ന ഫുട്​ബാൾ മത്സരത്തില്‍ വിവിധ സി.ഡി.എസുകളില്‍നിന്നായി 28 വനിത ടീമുകള്‍ മാറ്റുരക്കും. കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, നാടന്‍പാട്ടുകള്‍, ചെണ്ടമേളം എന്നിവയുമുണ്ട്​. 20ന് പുലര്‍ച്ച അഞ്ചുവരെയാണ് പാതിരാപൂരം. 21ന് വൈകീട്ട് നാലുമുതല്‍ എട്ടുവരെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ബഡ് സംഗമം നടക്കും. മേള സമാപന ദിവസമായ 22ന്​ സ്ത്രീശാക്തീകരണ കലാജാഥയുടെ സമാപനവും വേദിയിൽ അരങ്ങേറും. APL MB 01 Food Fest ആലപ്പുഴ ബീച്ചിൽ ആരംഭിച്ച ഫുഡ്​ഫെസ്റ്റിൽ ഭക്ഷണം കഴിക്കുന്ന കലക്ടർ ഡോ. രേണുരാജും ജില്ല പഞ്ചായത്ത്​ ​പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരിയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story