Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസർട്ടിഫിക്കറ്റ്...

സർട്ടിഫിക്കറ്റ് ലഭിക്കാൻ രാഷ്ട്രീയ ഇടപെടൽ; ഇടപെട്ട് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആലപ്പുഴ: രാഷ്ട്രീയസ്വാധീനമുള്ളവർക്ക് മാത്രം ന്യൂഡൽഹിയിലെ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങ്ങിൽനിന്ന്​ ഐ.ടി.ഐ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കുന്നെന്നും അല്ലാത്തവർ തഴയപ്പെടു​ന്നെന്ന പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. 2016ൽ ഇലക്​ട്രീഷൻ ട്രേഡ് പാസായ പരാതിക്കാരന്റെ സർട്ടിഫിക്കറ്റ് എത്രയും വേഗം വാങ്ങി നൽകാൻ കമീഷൻ അംഗം വി.കെ. ബീനാകുമാരി വ്യവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ഡയറക്ടർക്ക് നിർദേശം നൽകി. ആലപ്പുഴ തെക്കേക്കര സ്വദേശി സജി മാത്യുവാണ് പരാതി നൽകിയത്. പുളിങ്കുന്ന് സെന്റ് മേരീസ് ഐ.ടി.ഐയിൽനിന്ന് 2016 ജൂലൈയിൽ ഇലക്​ട്രീഷൻ ട്രേഡ് ജയിച്ച മാത്യുവിന് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, അതിൽ സംഭവിച്ച തെറ്റ് തിരുത്താൻ 2020 ഡിസംബർ മൂന്നിന് ന്യൂഡൽഹിയിലെ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങ്ങിന്​ ഇ-മെയിൽ അയച്ചു. അപാകത പരിഹരിച്ച സർട്ടിഫിക്കറ്റ് പോർട്ടലിൽ അപ്​ലോഡ് ചെയ്യുന്ന മുറക്ക്​ ഐ.ടി.ഐയിൽനിന്ന്​ പ്രിന്റ് എടുത്ത് നൽകുമെന്ന് വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടർ കമീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണം സർക്കാർ നിഷേധിച്ചു. എന്നാൽ, രാഷ്ട്രീയ ഇടപെടൽ വഴി ഒരുവിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചെന്നും തനിക്ക്​ അഞ്ച്​ വർഷം നഷ്ടമായെന്നും മാത്യു ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. -------- മത്സ്യഫെഡ് മാനേജറെ ഉപരോധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആലപ്പുഴ: ക്രമാതീതമായ മണ്ണെണ്ണ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച്​ മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതൃത്വത്തിൽ മത്സ്യഫെഡ് ജില്ല മാനേജറെ ഉപരോധിച്ചു. തീരദേശമേഖലയെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്നതെന്നും കുടുംബം പുലർത്തണമെങ്കിൽ പോരാട്ടത്തിന് കോപ്പുകൂട്ടേണ്ട അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മത്സ്യബന്ധന യാനങ്ങൾക്ക്​ മണ്ണെണ്ണ വില ഓരോ മാസവും വർധിപ്പിക്കുകയാണ്​. രണ്ടുമാസമായി സബ്‌സിഡിയും നൽകുന്നില്ല. ഫെബ്രുവരിയിൽ ലിറ്ററിന് 104 രൂപക്ക്​ കിട്ടിയ മണ്ണെണ്ണ ഇപ്പോൾ 123 രൂപയാണ്​. അമിത വിലവർധന വരുത്തി മത്സ്യഫെഡും സിവിൽ സപ്ലൈസും ചേർന്ന് മത്സ്യത്തൊഴിലാളി സമൂഹത്തെ കൊള്ളയടിക്കുകയാണ്. പരമ്പരാഗത മേഖലയെ സംരക്ഷിക്കേണ്ട സർക്കാറാകട്ടെ കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പുലർത്തുന്നതെന്നും സമരക്കാർ ആരോപിച്ചു. സമരത്തിന് മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ എ.ആർ. കണ്ണൻ, എം.വി. രഘു, ബിനു കള്ളിക്കാട്, എൻ. ഷിനോയ്, ടി.എ. ഹാമിദ്, പി.കെ. മോഹനൻ, ഷാബു നാളിനാക്ഷൻ, സുമേഷ് പതിയാങ്കര തുടങ്ങിയവർ നേതൃത്വം നൽകി. APL UPAROTHAM മത്സ്യത്തൊഴിലാളി കോൺഗ്രസ്​ നേതൃത്വത്തിൽ ആലപ്പുഴ മത്സ്യഫെഡ് മാനേജറെ ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story