Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:30 AM IST Updated On
date_range 19 March 2022 5:30 AM ISTഅപകടത്തിൽ ജീവിതം വഴിമുട്ടിയ റഹീമിന് കൈത്താങ്ങായി നന്മ
text_fieldsbookmark_border
കായംകുളം: അപകടത്തിൽ പരിക്കേറ്റ് വലതുകാൽ നഷ്ടമായ റഹീമിന് കാര്യണ്യത്തിന്റെ കൈത്താങ്ങുമായി നന്മ മനസ്സുകൾ. പാചക പണിക്കാരനായിരുന്ന എരുവ മണ്ണാശ്ശേരിൽ റഹീമിനാണ് (47) വീട് നിർമിച്ചും ചികിത്സ സഹായം നൽകിയും ഒരു സംഘം മാതൃകയായത്. സൈക്കിൾ യാത്രികനായ റഹീമിനെ കഴിഞ്ഞ മാസം കരീലക്കുളങ്ങരയിൽ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. വലതുകാൽ മുറിച്ചുമാറ്റിയ ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദരിദ്ര പശ്ചാത്തലത്തിൽ ജീവിക്കുന്ന യുവാവ് പാതിവഴിയിൽ നിർമാണം മുടങ്ങിയ വീട്ടിലായിരുന്നു ഭാര്യക്കും രണ്ട് പെൺമക്കൾക്ക് ഒപ്പം കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ നിന്നും എത്തുമ്പോൾ കിടപ്പുമുറിയിൽ ശുചിമുറിയും അനിവാര്യമായിരുന്നു. ചികിത്സ ചെലവിന് പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് വീട് നിർമാണം സ്വപ്നം കാണാനെ കഴിയുമായിരുന്നുള്ളു. സാഹചര്യം മനസ്സിലാക്കി നഗരത്തിലെ ജീവകാരുണ്യ മേഖലയിൽ സജീവ സാനിധ്യമായ നന്മ കൂട്ടായ്മയാണ് വീട് നിർമാണം ഏറ്റെടുത്തത്. മറ്റൊരു സന്നദ്ധ സംഘമായ എം. എസ്.എം ബ്രേദേഴ്സിന്റെ പിന്തുണയും കരുത്തായി. ചികിത്സ ചെലവിലേക്ക് ബിരിയാണി ചലഞ്ചിലൂടെ ഡി.വൈ.എഫ്.ഐ ഒന്നേകാൽ ലക്ഷത്തോളം രൂപയും സമാഹരിച്ച് നൽകി. താക്കോൽദാന ചടങ്ങിൽ നന്മ പ്രസിഡന്റ് അനി അധ്യക്ഷത വഹിച്ചു. മുനീർ, ബിജു, വിനോദ്, ഷാജി, ഹാരിസ്, ജോസഫ്, ഷാനവാസ്, നിസാർ പൊന്നേരത്ത്, ഹാഷിം, അനിഗർ എന്നിവർ സംസാരിച്ചു. ---------- ചിത്രം: APLKY2HOUSE അപകടത്തിൽ കാൽനഷ്ടമായ എരുവ മണ്ണാശ്ശേരിൽ റഹീമിന്റെ നവീകരിച്ച വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
