Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചായംചാലിക്കുന്ന കൈകളിൽ...

ചായംചാലിക്കുന്ന കൈകളിൽ വിളഞ്ഞത് നൂറുമേനി

text_fields
bookmark_border
ചായംചാലിക്കുന്ന കൈകളിൽ വിളഞ്ഞത് നൂറുമേനി
cancel
പെരുമ്പളം: ദ്വീപിലെ പെയിന്റിങ്​ തൊഴിലാളികളായ നാല് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ കൃഷിയിലും മികവ് തെളിയിച്ചു. പെരുമ്പളം പഞ്ചായത്ത് ആറാം വാർഡിൽ പാറേപ്പറമ്പിലെ ഒരേക്കർ പുരയിടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയിലാണ് മികച്ച വിളവ് ലഭിച്ചത്. രതീഷ് പാറേപ്പറമ്പിൽ, സന്തോഷ് കമ്മേകാട്ട്, പ്രതീഷ് കൊല്ലാറക്കൽ, പ്രദീപ് കൊല്ലാറക്കൽ എന്നിവരാണ് മികച്ച രീതിയിൽ കൃഷിചെയ്ത് വിജയം കൊയ്തത്. ചീര, പയർ, പാവൽ, പടവലം, വെണ്ട, വഴുതന, കുക്കുംബർ, തക്കാളി, വെള്ളരി, പച്ചമുളക് തുടങ്ങിയ കൃഷികളാണ് നടത്തിയത്. ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. കൂട്ടായ്മയുടെ മികച്ച വിജയമാണ് ഈ തൊഴിലാളി സുഹൃത്തുക്കളുടെ കൃഷിയിൽ കാണുന്നത്. വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഓഫിസർ അനു ആർ. നായർ, പഞ്ചായത്ത് അംഗം എം.എൻ. ജയകരൻ എന്നിവർ ചേർന്ന് നടത്തി. കൃഷി അസിസ്റ്റന്‍റ്​ നിഷ, രാധാകൃഷ്ണൻ, പരമേശ്വരൻ, ഇന്ദിരാമ്മ തുടങ്ങിയവർ പങ്കെടുത്തു. ------ ചിത്രം : പാറേപ്പറമ്പിലെ വിളവെടുപ്പ് കൃഷി ഓഫിസർ അനു ആർ. നായർ, പഞ്ചായത്ത് അംഗം എം.എൻ. ജയകരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story