Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപള്ളാത്തുരുത്തി പാലം:...

പള്ളാത്തുരുത്തി പാലം: ഉദ്യോഗസ്ഥസംഘം പരിശോധിച്ചു

text_fields
bookmark_border
കുട്ടനാട്: എ.സി റോഡില്‍ ഉയരക്കുറവ് മൂലം നിര്‍ത്തിവെച്ച പള്ളാത്തുരുത്തി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരാഴ്ചക്കകം അനുമതി നല്‍കിയേക്കും. ദേശീയ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് (ഐ.ഡബ്ല്യു.എ) സംഘം വ്യാഴാഴ്ച പാലം പണി നടക്കുന്ന സ്ഥലം പരിശോധിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര ഓഫിസില്‍ സമര്‍പ്പിച്ചശേഷം പാലത്തിന്റെ വിശദ രൂപരേഖയും ത്രിമാനമാതൃകയും സമര്‍പ്പിക്കണം. ഇതിനുശേഷമാവും അനുമതി നല്‍കുക. പമ്പാനദിയിലെ കൂടിയ ജലനിരപ്പില്‍നിന്ന്​ പാലത്തിന് ആറ് മീറ്റര്‍ ഉയരമാണ് ഐ.ഡബ്ല്യു.എ ചട്ടപ്രകാരം വേണ്ടത്. രണ്ട് തൂണുകള്‍ തമ്മിലെ അകലം 50 മീ. വേണമെന്നും ചട്ടമുണ്ട്. വലിയ ജലയാനങ്ങള്‍ പോകാന്‍ വേണ്ടിയാണ് ഈ അകലം നിശ്ചയിച്ചത്. ആദ്യം ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു പൈലിങ് ആരംഭിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടതോടെ പണി നിര്‍ത്തിവെക്കാന്‍ ഐ.ഡബ്ല്യു.എ ഉത്തരവിട്ടു. ദേശീയ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് കേരള ഡയറക്ടര്‍ മാത്യു ജോര്‍ജ്, അസിസ്റ്റന്‍റ്​ ഹൈഡ്രോഗ്രാഫര്‍ ആര്‍. വിഘ്‌നേഷ്, എ.സി റോഡ് നവീകരണ പദ്ധതി ഡയറക്ടര്‍ ആര്‍. ജയരാജ് തുടങ്ങിയവരാണ് എത്തിയത്. --- APL pallathuruthy bridge പള്ളാത്തുരുത്തി പാലം ദേശീയ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് സംഘം പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story