Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഷണക്കേസിൽ...

മോഷണക്കേസിൽ ഒരുപ്രതികൂടി പിടിയിൽ

text_fields
bookmark_border
മോഷണക്കേസിൽ ഒരുപ്രതികൂടി പിടിയിൽ
cancel
ആറാട്ടുപുഴ: വീട്​ കുത്തിത്തുറന്ന്​ എട്ടുപവൻ ആഭരണവും 12,000 രൂപയും കവർച്ച കേസിൽ ഒരുപ്രതികൂടി അറസ്റ്റിൽ. കീരിക്കാട് കണ്ണമ്പള്ളി ഭാഗം വെള്ളാരയ്യത്ത്​ പടീറ്റതിൽ ഷറഫുദ്ദീനെയാണ് (56) കനകക്കുന്ന്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്. കഴിഞ്ഞ ജൂലൈ 20ന് കണ്ടല്ലൂർ തെക്ക് ഉഷസിൽ സോമദത്തന്റെ വീട്ടിലാണ്​ മോഷണം നടത്തിയത്​. എസ്.എച്ച്.ഒ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരുനാഗപ്പള്ളിയിൽ ഒളിവിൽ താമസിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പ്​ കണ്ടല്ലൂർ വടക്ക് പറയന്റെ തറയിൽ ഷാജഹാനെ (ഷാജി -47) അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിൽ ഐക്യ ജങ്ഷൻ സ്വദേശികളായ വടക്കൻ ഷമീർ, സമീർ എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story