Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:40 AM IST Updated On
date_range 18 March 2022 5:40 AM ISTമാനവസാഹോദര്യം പുലരും -എം.ഐ അബ്ദുൽഅസീസ്
text_fieldsbookmark_border
ആലപ്പുഴ: വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കെട്ടകാലത്തിനുശേഷം മാനവസാഹോദര്യം പുലരുമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽഅസീസ്. മനുഷ്യസ്നേഹവും മാനവനന്മയുമാണ് നിലനിൽക്കേണ്ട മൂല്യങ്ങൾ. ശുഭ പ്രതീക്ഷ കൈവിടാതെ അതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിൽ നടന്ന സമകാലിക സൗഹൃദ ഒത്തുചേരൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്മാൻ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, എം.ഇ.എസ് ജില്ല പ്രസിഡന്‍റ് അഡ്വ. എ.എ. റസാഖ്, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഷമീർ ഫലാഹി, കമാൽ എം. മാക്കിയിൽ, ഹസൻ പൈങ്ങാമഠം, ഫൈസൽ ഷംസുദ്ദീൻ, അസീസ്, ജമാൽ പള്ളാത്തുരുത്തി, എസ്.എം. ഷരീഫ്, നസീർ പുന്നക്കൽ, നൗഫൽ, ഷാജി കോയ, നൗഷാദ് പടിപ്പുര, സി.സി നിസാർ പൊന്നാട, റഹീം പൂവത്തിൽ, പി.എ. സലീം, എം. മുഹമ്മദ്, ബി.എ.ഗഫൂർ, സുനീർ, സലീം അങ്ങാടി വീട്, സജീർ, നവാസ് ജമാൽ തുടങ്ങിയവർ പങ്കെടുത്തു. ------ APL jamaathe islami ameer ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിൽ നടന്ന സമകാലിക സൗഹൃദ ഒത്തുചേരൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു ------------ കാമറകളുടെ അനുബന്ധ ഉപകരണങ്ങൾ കവർന്നു ആലപ്പുഴ: ആര്യാട് പഞ്ചായത്തിലെ 10ാം വാർഡിലെ കോളഭാഗം-കുറ്റിപ്പുറം റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ ഡി.വി.ആറും അനുബന്ധ ഉപകരണങ്ങളും കവർന്നു. പുതിയ കാമറകൾ സ്ഥാപിക്കുന്നതിനായി ഹോർട്ടി കോർപ് ഗോഡൗണിന് സമീപം സ്ഥാപിച്ച കാമറപോസ്റ്റും മോഷണംപോയി. മറ്റ് കാമറകൾക്കും കേടുപാടുവരുത്തി. തെക്കനാര്യാട് തിരുവിളക്ക് വിപഞ്ചിക വൈ.എസ്.എസ്, നോർത്ത് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story