Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:32 AM IST Updated On
date_range 18 March 2022 5:32 AM ISTഡോ. സുബാകർ കാണ്ടിക്ക് സ്വീകരണം
text_fieldsbookmark_border
Attn-must ആലപ്പുഴ: സ്വകാര്യ സന്ദർശനത്തിനെത്തിയ രാജ്യാന്തര ശ്വാസകോശ വിദഗ്ധനും അമേരിക്കൻ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ഗവർണറുമായ ഡോ. സുബാകർ കാണ്ടിക്ക് ആലപ്പുഴയിലെ ശ്വാസകോശ വിദഗ്ധരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്‍റ് ഡോ.പി.എസ്. ഷാജഹാൻ, ശ്വാസകോശ വിഭാഗം മേധാവി ഡോ.പി. വേണുഗോപാൽ, ഡോ. സായി ലാൽ എന്നിവർ സംസാരിച്ചു. കയർ-ചെമ്മീൻ തൊഴിലാളികൾക്കിടയിലെ ശ്വാസകോശ പ്രശ്നങ്ങളെക്കുറിച്ച് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം നടത്തിയ പഠനങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രശ്നം ദേശീയ ശാസ്ത്രസമിതികളുടെ ശ്രദ്ധയിൽകൊണ്ടുവരാൻ എല്ലാസഹായവും വാഗ്ദാനം ചെയ്തു. ````````` APL DR. SUBAKAR KANDI ആലപ്പുഴയിലെ ശ്വാസകോശവിദഗ്ധരുടെ നേതൃത്വത്തിൽ രാജ്യാന്തര ശ്വാസകോശ വിദഗ്ധൻ ഡോ. സുബാകർ കാണ്ടിക്ക് സ്വീകരണം നൽകുന്നു ````````` വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനം ആലപ്പുഴ: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ 18നും 55നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്‌റ്റൈപൻഡ് നല്‍കും. യോഗ്യത: 10ാം ക്ലാസ് പഠനം. 35നു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിത അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന. സ്വന്തമായി യൂനിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭാവിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും വനിതകളെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ കോര്‍പറേഷന്റെ എറണാകുളം മേഖല ഓഫിസില്‍ ഈ മാസം 31ന് മുമ്പ് സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. വിലാസം: മേഖല മാനേജര്‍, കേരള സംസ്ഥാന വനിത വികസന കോർപറേഷന്‍, കടവന്ത്ര പി.ഒ, മാവേലി റോഡ്, എറണാകുളം-682020. ഫോണ്‍: 0484 2984932, 9496015011, 9496015008, ഇ-മെയില്‍: roekm@kswdc.org. ---------- കായികതാരങ്ങൾക്ക് ആദരം ആലപ്പുഴ: കനോയിങ്-റോവിങ് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മികച്ചപ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെയും പരിശീലകരെയും ജില്ല ഒളിമ്പിക് അസോസിയേഷൻ ആദരിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ച് മെഡൽ നൽകി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ടി. സോജി അധ്യക്ഷത വഹിച്ചു. അലപ്പുഴ സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകന് ഏഷ്യൻ ഗെയിംസ് മെഡലിറ്റുമായ എസ്. സിജികുമാർ, കെ.എസ്. റെജി, വിമൽപക്കി, ഡോ. നിമ്മി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. -------- APL sports ems stadium കനോയിങ്-റോവിങ് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മികച്ചപ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെയും പരിശീലകരെയും ജില്ല ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story