Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'എന്റെ അടുക്കളക്കെന്റെ...

'എന്റെ അടുക്കളക്കെന്റെ തോട്ടം' പദ്ധതി തുടങ്ങി

text_fields
bookmark_border
ആലപ്പുഴ: ജൈവകൃഷി സംസ്കാരം വളർത്തിയെടുക്കുന്നതിന് 'എന്റെ അടുക്കളക്കെന്റെ തോട്ടം' പദ്ധതി വലിയമരം വാർഡിൽ തുടങ്ങി. പദ്ധതിയുടെ ഡയറക്ടറും പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനും ജൈവകൃഷി പ്രചാരകനുമായ ഫിറോസ് അഹമ്മദാണ് ഇവിടെയും തുടക്കമിട്ടത്. വെണ്ട, പച്ചമുളക്, തക്കാളി, വഴുതനയടക്കം 2000 പച്ചക്കറിത്തൈകൾ നൽകി. സബ്​കലക്ടർ സൂരജ് ഷാജി പദ്ധതി ഉദ്ഘാടനം ചെയ്തു. കൗൺസിലർ നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. സാഫ്രോൺ ഗ്രൂപ് മാനേജിങ്​ ഡയറക്ടർ ഹാരിസ് രാജ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ ബി.നസീർ, ബി.അജേഷ്, റോയി പി. തീയോച്ചൻ, ഷാഹിദ ഉനൈസ്, ഹേമ സിന്ധു, സുധീർ പട്ടാളം തുടങ്ങിയവർ സംസാരിച്ചു. മികച്ച ഡെപ്യൂട്ടി കലക്ടർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ സന്തോഷ്​കുമാറിനെ ആദരിച്ചു. ------ APL JAIVA KRISHI ജൈവകൃഷി പ്രചാരകൻ ഫിറോസ് അഹമ്മദ് വലിയമരം വാർഡിൽ നടപ്പാക്കുന്ന 'എന്റെ അടുക്കളക്കെന്റെ തോട്ടം' പദ്ധതി സബ്​ കലക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യുന്നു -------- കെ-റെയിലിനെതിരെ യു.ഡി.എഫ് ജനകീയ സദസ്സ്​ നാളെ ചെങ്ങന്നൂരില്‍ ആലപ്പുഴ: കെ-റെയില്‍ - സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യു.ഡി.എഫ്​ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്​ച ചെങ്ങന്നൂര്‍ മുളക്കുഴ സെഞ്ച്വറി ജങ്​ഷനില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അധ്യക്ഷത വഹിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, കക്ഷി നേതാക്കളായ ഡോ.എം.കെ. മുനീര്‍, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, സി.പി. ജോണ്‍, ജി. ദേവരാജന്‍, രാജന്‍ ബാബു, ജോണ്‍ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നായി മൂവായിരത്തില്‍പരം ആളുകള്‍ ജനകീയ സദസ്സില്‍ അണിചേരുമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ ഭൂപ്രകൃതി തകിടം മറിക്കുന്ന കെ-റെയില്‍ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കും എന്ന ഇടത് സര്‍ക്കാറിന്റെ പിടിവാശിയെ എതിര്‍ത്തു തോല്‍പ്പിക്കും. സമഗ്ര പദ്ധതി റിപ്പോര്‍ട്ട്, പാരിസ്ഥിതിക ആഘാതപഠന, സാമൂഹിക ആഘാതപഠനം എന്നിവ നടത്താതെയും കേന്ദ്രാനുമതി ഇല്ലാതെയും നടത്തുന്ന കെ- റെയിലുമായി ബന്ധപ്പെട്ട കല്ലിടീല്‍ ഉടന്‍ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ്​ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. കെ-റെയില്‍ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ 100 ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. വാര്‍ത്ത സമ്മേളനത്തില്‍ ജില്ല കണ്‍വീനര്‍ അഡ്വ.ബി രാജശേഖരനും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story