Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTകായംകുളം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം
text_fieldsbookmark_border
കായംകുളം: കച്ചവടത്തിരക്കേറിയ കായംകുളം ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. പാർക്ക് ജങ്ഷനിൽ പുതിയ പാലം വരുന്നതോടെ മാർക്കറ്റിനുള്ളിലെ താമസക്കാരുടെ ഗതാഗതപ്രശ്നം രൂക്ഷമാകും. റോഡുകൾ ചരക്കുവാഹനങ്ങൾ കൈയടക്കുന്നതാണ് ജനങ്ങളെ ബാധിക്കുന്നത്. സസ്യമാർക്കറ്റിൽ പാലത്തിന്‍റെ വടക്കുഭാഗം മുതല്‍ ഫയര്‍സ്റ്റേഷന്‍ ജങ്ഷന്‍വരെ ഇരുവശവും നടപ്പാത നിര്‍മിച്ച് യാത്രസൗകര്യം ഉറപ്പാക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം മാര്‍ക്കറ്റ് വഴിയുള്ള ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ടൗണ്‍ നോര്‍ത്ത് റെസിഡന്‍റ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എ. അബ്ദുല്‍ലത്തീഫ് അധ്യക്ഷത വഹിച്ചു. പൊരുവത്ത് ബേബി ഉദ്ഘാടനം ചെയ്തു. എ. സലിം, അബ്ദുല്‍ഖയ്യൂം, താജുദ്ദീന്‍, റോയി സഖറിയ, അഷ്റഫ് കായംകുളം, പി.കെ. കുഞ്ഞുമോന്‍, എം. ഷരീഫ്, എം.എ. സമദ്, ജോസഫ്, ഐ.ബി. ഹക്കീം, ഐ. ഹുസൈന്‍, സൈഫുദ്ദീന്‍ കിച്ച്ലു, സിറ്റി സൈഫുദ്ദീന്‍, സത്താര്‍, റസീന അലി എന്നിവര്‍ സംസാരിച്ചു. APLKY2MARKET ചിത്രം: കായംകുളം സസ്യമാർക്കറ്റ് റോഡിലെ തിരക്ക് (ഫയൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
