Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാർക്ക് ജങ്​ഷൻ പാലം...

പാർക്ക് ജങ്​ഷൻ പാലം ഉദ്ഘാടനത്തിന് സജ്ജം

text_fields
bookmark_border
പാർക്ക് ജങ്​ഷൻ പാലം ഉദ്ഘാടനത്തിന് സജ്ജം
cancel
കായംകുളം: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കരിപ്പുഴ തോടിന് കുറുകെ പാർക്ക് ജങ്ഷൻ പാലം സജജം. സർവിസ് റോഡിന്റെയും നടപ്പാതയുടെയും പണി ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകുന്നതോടെ പാലം തുറന്നുകൊടുക്കും. പട്ടണമധ്യത്തിലെ കരിപ്പുഴ കനാലിന് കുറുകെ 20 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. 1938ൽ നിർമിച്ച ഇടുങ്ങിയ പാലം കാലപ്പഴക്കത്താൽ നാശം നേരിട്ടതോടെയാണ് നവീകരണ ആശയം ഉയർന്നത്. ആധുനിക രീതിയിൽ പാലം വന്നത് ടൗണിലെ ശ്വാസം മുട്ടിച്ച യാത്ര പ്രശ്നങ്ങൾക്കാണ് ആശ്വാസം നൽകുന്നത്. 5.46 കോടിയാണ് നിർമാണച്ചെലവ്. ഇരുവശത്തുമായി ഒന്നര മീറ്റർ നീളത്തിൽ നടപ്പാതയുമുണ്ട്. പാലം പണി പൂർത്തിയാകുന്നതോടെ സസ്യ മാർക്കറ്റിൽനിന്ന് കെ.പി റോഡിലേക്കുള്ള ചരക്കുഗതാഗതവും കാര്യക്ഷമമാകും. തിരക്കേറിയ റോഡിലെ നേരത്തേയുള്ള വീതികുറഞ്ഞ പാലം സുഗമമായ യാത്രക്ക് തടസ്സമായിരുന്നു. പാലം തുറക്കുന്നതിനൊപ്പം പാർക്ക് ജങ്ഷനിലെ ട്രാഫിക് ഐലൻഡ്​ നവീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാലം വഴിയുള്ള സുഗമമായ ഗതാഗതത്തിന് ഇത് അനിവാര്യമാണ്. അശാസ്ത്രീയവും കാലപ്പഴക്കവുമുള്ള ഡിവൈഡറും ചമയങ്ങളും ഒഴിവാക്കി നൂതന സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. പാലത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് യു. പ്രതിഭ എം.എൽ.എ അറിയിച്ചു. ചിത്രം:APLKY1PARKBRIDJ കായംകുളം പാർക്ക് ജങ്​ഷനിലെ നവീകരിച്ച പാലവും റോഡിന് തടസ്സമായ ട്രാഫിക് സിഗ്നലും ഡിവൈഡറും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story