Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTവൈദ്യുതി മുടക്കത്തിൽ വലഞ്ഞ് ജനം
text_fieldsbookmark_border
തുറവൂർ: ചേർത്തല മുതൽ വടക്കോട്ട് വയലാർ, പട്ടണക്കാട് പൊന്നാംവെളി, തുറവൂർ, പള്ളിത്തോട്, എഴുപുന്ന, അരൂർ മേഖലകളിൽ . അപ്രതീക്ഷിത മഴയിൽ പല പ്രദേശത്തും വൈദ്യുതി തടസ്സമുണ്ടായത് ജനജീവിതത്തെ ദുസ്സഹമായി ബാധിച്ചു. കഴിഞ്ഞദിവസം രാത്രി മുതലാണ് പല പ്രദേശത്തും വൈദ്യുതിബന്ധം നിലച്ചത്. ചില സ്ഥലങ്ങളിൽ ട്രാൻസ്ഫോർമർ പൂർണമായി തകരാറിലായതും വൈദ്യുതിക്കമ്പിയിൽ മരങ്ങൾ വീണതും വിതരണത്തിന് തടസ്സമായി. വ്യവസായ സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story