Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിൽവർ ലൈനിനെതിരെ...

സിൽവർ ലൈനിനെതിരെ ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സില്‍ പ്രമേയം

text_fields
bookmark_border
സിൽവർ ലൈനിനെതിരെ ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സില്‍ പ്രമേയം
cancel
ചെങ്ങന്നൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സില്‍. കൊടിക്കുന്നില്‍ സുരേഷ്​ എം.പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതിലും വൈദികനെതിരായ പൊലീസ് അതിക്രമത്തിലും നഗരസഭ പ്രതിഷേധിച്ചു. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും നഗരസഭ മുന്‍ ചെയര്‍മാനുമായ കെ. ഷിബുരാജനാണ് പ്രമേയം അവതരിപ്പിച്ചത്​. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജ്​ പിന്തുണച്ചു. ജനാധിപത്യ സംവിധാനങ്ങളെയാകെ മറികടന്ന് പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായി തകര്‍ക്കുന്ന കെ-റെയില്‍ പദ്ധതി നടത്തിപ്പുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന്​ പ്രമേയത്തിൽ കുറ്റപ്പെടുത്തി. നഗരസഭ പരിധിയിലൂടെ പാത കടന്നുപോകുന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയായാല്‍ നഗരവാസികളും ഇതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കാനിടവരും. പദ്ധതി ഉപേക്ഷിക്കണമെന്ന്​ കൗണ്‍സില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് പുറമെ സ്വതന്ത്രഅംഗം ജോസും പ്രമേയത്തെ അനുകൂലിച്ചു. രണ്ട് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. യോഗത്തില്‍ ചെയര്‍പേഴ്‌സൻ മറിയാമ്മ ജോണ്‍ ഫിലിപ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story