Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആശ്വാസമഴയിൽ പച്ചക്കറി...

ആശ്വാസമഴയിൽ പച്ചക്കറി കൃഷിയിടങ്ങൾ വെള്ളത്തിലായി; നഷ്ടക്കണക്കുമായി കർഷകർ

text_fields
bookmark_border
ചേര്‍ത്തല: കനത്ത ചൂടിന്​ ആശ്വാസമായെത്തിയ മഴയിൽ പച്ചക്കറി കൃഷിയിടങ്ങള്‍ വെള്ളത്തിൽ. നാലു​ ദിവസമായി പെയ്യുന്ന മഴയിൽ ചേർത്തല താലൂക്കിലെ വിവിധ ഇടങ്ങളിൽ ഏക്കർകണക്കിനാണ്​ പച്ചക്കറി കൃഷി നശിച്ചത്​. ചേര്‍ത്തല തെക്ക്, പട്ടണക്കാട്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലാണ്​ നൂറുകണക്കിന് ഏക്കര്‍ പാടങ്ങൾ വെള്ളത്തിലായത്. പ്രധാനമായും ചീര, വെള്ളരി, മത്തന്‍, ഇളവന്‍ തുടങ്ങിയ കൃഷിക്കാണ് മഴ പ്രശ്നമായത്​. വേനല്‍ ചൂടിലാണ് കരപ്പാടങ്ങളില്‍ കര്‍ഷകര്‍ പരമ്പരാഗത രീതിയില്‍ കൃഷിയിറക്കുന്നത്. പ്രധാനമായും ചീരയാണ് കൃഷി. ഇതിനൊപ്പമാണ് വിവിധ ഇനം വെള്ളരിയും മത്തനും ഇളവനുമൊക്കെ കൃഷിയിറക്കുന്നത്. ഈ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന ചീരക്ക് വിപണിയില്‍ വലിയ ഡിമാൻഡാണ്. മഴയില്‍ പാടങ്ങളില്‍ വെള്ളം നിറഞ്ഞ് കൃഷി പ്രതിസന്ധിയിലായതോടെ ചേർത്തല മാർക്കറ്റിൽ ഉൾപ്പെടെ പെട്ടെന്ന്​ നാടൻ പച്ചക്കറി ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ബാങ്ക് വായ്പയെടുത്ത് ഡിസംബര്‍ മുതല്‍ നിലമൊരുക്കിയാണ് കര്‍ഷകര്‍ കൃഷിചെയ്തത്​. വര്‍ഷകാലത്തെ തീവ്രമഴയില്‍ പാടങ്ങളില്‍ നിറഞ്ഞ വെള്ളം ഇറങ്ങാന്‍ വൈകിയതിനാല്‍ പലയിടത്തും ഇക്കുറി കൃഷിയിറക്കാന്‍ വൈകിയിരുന്നു. ഇപ്പോള്‍ വിളവെടുപ്പിന്റെ ഘട്ടത്തിലാണ് മഴ വില്ലനായെത്തിയത്. കഴിഞ്ഞയാഴ്ചത്തെ മഴതന്നെ പലയിടത്തും പ്രതിസന്ധിയായപ്പോള്‍ കൃഷിമന്ത്രിയുടെ ഇടപെടലില്‍ കടക്കരപ്പള്ളിയിലെ കൃഷിയിടങ്ങളില്‍നിന്ന്​ ഹോര്‍ട്ടി കോര്‍പ് വഴി ഉല്‍പന്നങ്ങള്‍ സംഭരിച്ചിരുന്നു. വേനല്‍ മഴയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രിക്ക്​ നിവേദനം നൽകുമെന്ന് കർഷകർ പറഞ്ഞു. APL PACHAKKARY : വെട്ടയ്ക്കൽ പാടശേഖരത്ത് വെള്ളം കയറിയതിനെ തുടർന്ന് നശിച്ച പച്ചക്കറികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story