Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTകെ-റെയിലിനെതിരെ സമരമുണ്ടായിട്ടില്ല -ആഞ്ചലോസ്
text_fieldsbookmark_border
ചേർത്തല: കെ-റെയിലിന് പലയിടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഒരു സമരംപോലും നടന്നിട്ടില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ചേർത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.വി. പൊന്നപ്പൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തിൽ ജനം ആഗ്രഹിക്കുന്നത് വികസനമാണ്. അത് പഞ്ചായത്തുതലം മുതൽ സംസ്ഥാനതലം വരെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. എൻ.എസ്. ശിവപ്രസാദ്, എം.സി. സിദ്ധാർഥൻ, എ.പി. പ്രകാശൻ, യു. മോഹനൻ, ബോബി ശശിധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
