Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅന്തർ ജില്ല വാഹന...

അന്തർ ജില്ല വാഹന മോഷ്ടാവ്​ അറസ്റ്റിൽ

text_fields
bookmark_border
അന്തർ ജില്ല വാഹന മോഷ്ടാവ്​ അറസ്റ്റിൽ
cancel
അമ്പലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിയ പ്രതിയെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം മൈനാഗപ്പള്ളി കടപ്പ തടത്തിൽ പുത്തൻവീട്ടിൽ ലിജോയെയാണ് (22) പിടികൂടിയത്. ഈ മാസം 13ന്​ കായംകുളം റെയിൽവേ സ്റ്റേഷന്‍, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ബൈക്കുകൾ മോഷ്ടിച്ചത്. കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നും മോഷ്ടിച്ചെടുത്ത ബൈക്ക് വണ്ടാനം മെഡിക്കൽ കോളജിൽ വെച്ചശേഷം അവിടെനിന്ന്​ പൾസർ 220 ഇനത്തിൽപെട്ട ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞദിവസം വലയിലാകുന്നത്. നൈറ്റ് പെട്രോളിങ്ങിനിടെ സംശയാസ്​പദമായി കാണപ്പെട്ട പ്രതിയെ എസ്.ഐ സുരേഷ് കുമാർ, ഡ്രൈവർ സി.പി.ഒ ലിബു എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. ലിജോയുടെ ബൈക്ക് സ്റ്റണ്ടിങ് വിഡിയോക്ക്​ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി ഫോളോവേഴ്സുണ്ട്​. പെൺകുട്ടികളെ അസഭ്യം പറഞ്ഞ് വിഡിയോ ഇട്ടതി‍ൻെറ പേരില്‍ മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു. ചടയമംഗലം, കിളികൊല്ലൂർ, ശക്തികുളങ്ങര, കുമരകം എറണാകുളം ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിൽ ലിജോക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന്​ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു. ചിത്രം.. ലിജോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story