Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTപഠനമികവിന് അക്ഷരവൃക്ഷമൊരുക്കി പുന്നപ്ര ഗവ. സി.വൈ.എം.എ സ്കൂള്‍
text_fieldsbookmark_border
അമ്പലപ്പുഴ: വിദ്യാർഥികൾക്ക് പഠനമികവിനായി അക്ഷരവൃക്ഷമൊരുക്കി പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂൾ അധ്യാപകർ. കോവിഡുമൂലം വിദ്യാർഥികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി സ്കൂളിൽ എത്താനാവാതെ വന്ന സാഹചര്യത്തിൽ യു.പി തലം വരെയുള്ള വിദ്യാർഥികളിൽ പലർക്കും പഠനവിടവ് ഉണ്ടായതായി പൊതു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ വിടവ് പരിഹരിക്കാൻ പല തരത്തിലുള്ള പദ്ധതികൾ നടപ്പാക്കണമെന്നും നിർദേശം നൽകിയിരുന്നു. ഇവിടുത്തെ എട്ടോളം അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ എന്നിവ പ്രത്യേക ആകൃതിയിൽ തയാറാക്കിയ കടലാസിൽ പ്രത്യേക രൂപങ്ങളാക്കി മരത്തിൽ തൂക്കിയിരിക്കുകയാണ്. കുട്ടികൾ മരത്തണലിൽ വിശ്രമിക്കുമ്പോഴും ഇവിടെ കളിക്കുമ്പോഴും ഈ വാക്കുകളും അക്ഷരങ്ങളും പെട്ടെന്ന് മനസ്സിൽ പതിയുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരവൃക്ഷമൊരുക്കിയത്. മൂന്നുദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്കായി ഇത് ഒരുക്കിയത്. ഹെഡ്മിസ്ട്രസ് മിനി, കൺവീനർ ജയശ്രീ, സീനിയർ അസി. സിന്ധു ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്കായി ഈ പ്രവർത്തനമൊരുക്കിയത്. എല്ലാ വിദ്യാർഥികളും ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അധ്യാപകർ പറഞ്ഞു. (അക്ഷരമരച്ചുവട്ടില്‍ കുട്ടികളും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
