Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി നഗരത്തിൽ റൂട്ട് മാറിയോടുന്നു; ​ യാത്രക്കാർ വലയുന്നു

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകൾ നഗരത്തിലൂടെ റൂട്ട് മാറിയോടുന്നത് യാത്രക്കാരെ വലക്കുന്നു. കെ.എസ്.ആർ.ടി.സി അധികൃതരും ട്രാഫിക് പൊലീസും അറിയാതെയാണ് ചില ഡ്രൈവർമാർ അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും ചില റോഡുകൾ ഒഴിവാക്കി ഓടുന്നത്​. നഗരത്തിലെ ചില റോഡുകൾ അടച്ചിട്ടപ്പോൾ പിച്ചുഅയ്യർ ജങ്​ഷൻ മുതൽ വൈ.എം.സി.എ ജങ്​ഷൻവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ഭാഗത്തെ ജോലികൾ പൂർത്തീകരിച്ച് റോഡ് തുറന്നിട്ടും ഡ്രൈവർമാർ തോന്നിയ പടിയാണ് സർവിസ് നടത്തുന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ ജനറൽ ആശുപത്രി ജങ്​ഷൻ, പിച്ചു അയ്യർ, വൈ.എം.സി.എ, ബോട്ട്ജെട്ടി വഴിയാണ് സ്റ്റാൻഡിൽ എത്തേണ്ടത്. എന്നാൽ, ഒട്ടുമിക്ക ബസുകളും ജനറൽ ആശുപത്രി ജങ്​ഷന്​ തെക്കുഭാഗത്തുനിന്ന് തിരിഞ്ഞ് കല്ലുപാലം വഴിയാണ് എത്തുന്നത്. പിച്ചു അയ്യർ ജങ്​നിലും ബോട്ട് ജെട്ടിയിലും ഇറങ്ങേണ്ട യാത്രക്കാർ മറ്റിടങ്ങളിൽ ഇറങ്ങി നടക്കുകയോ ഓട്ടോ പിടിക്കുകയോ ചെയ്യേണ്ടിവരും. ഈ ഭാഗങ്ങളിലെ സർക്കാർ ഓഫിസുകളിലേക്കും മറ്റുമെത്തുന്ന മുതിർന്ന പൗരന്മാരാണ് ഏറെ വലയുന്നത്. കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡിൽനിന്ന്​ എറണാകുളം ഭാഗത്തേക്ക്​ പോകുന്ന സൂപ്പർഫാസ്റ്റ്​ അടക്കം ബസുകളും ശവക്കോട്ടപ്പാലം വഴി കടന്ന്​പോകുന്നതിന്​ റൂട്ട്​ മാറി വരുന്ന പ്രവണതയുണ്ട്​. മാസങ്ങൾമുമ്പ്​ റൂട്ട്​ മാറ്റിവിട്ട രീതിയിലാണ്​ ചില ബസുകളെങ്കിലും ഇപ്പോഴും പോകുന്നത്​. നഗരത്തിൽ കുരുക്ക് ഉണ്ടാകാതിരിക്കാനാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് തെക്കു ഭാഗത്തേക്കുള്ള ബസുകൾ കല്ലുപാലം, ജനറൽ ആശുപത്രി ജങ്​ഷൻവഴി കടത്തിവിടുന്നത്. തെക്കുനിന്നുള്ള ബസുകളും ഇതേ റൂട്ടിൽ കടന്നു വരുന്നതിനാൽ കല്ലുപാലം ഭാഗത്ത് ഗതാഗതക്കുരുക്ക് ഇപ്പോൾ പതിവാണ്. ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, മാവേലിക്കര, പാറശ്ശാല ഡിപ്പോകളിൽനിന്ന് സർവിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് റൂട്ട് തെറ്റിച്ച് സർവിസ് നടത്തുന്നവയിൽ അധികവും. പഴയതരത്തിൽ സർവിസ് നടത്തുന്നതിനുള്ള അനുമതി ട്രാഫിക് അഡ്വൈസറി കമ്മിറ്റി അറിയിക്കാത്തത് മൂലമാണ് റൂട്ട് മാറി സഞ്ചരിക്കുന്നത്. കമ്മിറ്റി തീരുമാനം ലഭിക്കുന്ന മുറക്ക് തെക്കുഭാഗത്തുനിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ ബോട്ട്ജെട്ടി വഴി സ്‌റ്റാൻഡിലെത്താൻ നിർദേശിക്കുമെന്നാണ്​ കെ.എസ്​.ആർ.ടി.സി അധികൃതർ പറയുന്നത്​. കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർക്ക് റൂട്ട് മാറിയോടാൻ നിർദേശം നൽകിയിട്ടില്ല. ഹൈവേ വികസനം: നഷ്ടപരിഹാരം കിട്ടാതെ വ്യാപാരികൾ ഇറങ്ങില്ല -രാജു അപ്സര തൊടുപുഴ: ഹൈവേ വികസനത്തി‍ൻെറ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ ഒഴിഞ്ഞുപോകില്ലെന്നും അല്ലെങ്കിൽ ആ മണ്ണിൽ തന്നെ ആത്മാഹുതി ചെയ്യാനും ഒരുക്കമാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. സമിതി ജില്ല എക്സിക്യൂട്ടിവ് യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ മുമ്പ് കലക്​ടറേറ്റ് നടയിൽ ദശദിന സമര പരിപാടികളുമായി സംഘടന മുന്നോട്ട് വന്നപ്പോൾ സർക്കാർ നിർദേശപ്രകാരം അന്നത്തെ കലക്ടർ വ്യാപാരി നേതാക്കളെ ചർച്ചക്ക് വിളിച്ച്​ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. വഴിയാധാരമാകുന്ന വ്യാപാരികളുടെ അപേക്ഷ താലൂക്കുകളിലെ ലാൻഡ്​​ അക്വിസിഷൻ ഓഫിസുകളിൽ എത്രയും വേഗം കൊടുക്കാനും നഷ്ടപരിഹാര നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചതനുസരിച്ചാണ്​ അന്ന്​ സമരത്തിൽനിന്ന്​ പിന്മാറിയത്​. എന്നാൽ, ഇതുവരെ തുടർ നടപടിയുണ്ടായിട്ടില്ലെന്നും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡന്‍റുമാരായ വർഗീസ് വല്ലാക്കൽ, കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, വി.സി. ഉദയകുമാർ, പ്രതാപൻ സൂര്യാലയം, ഹരിനാരായണൻ, ജില്ല സെക്രട്ടറിമാരായ പി.സി. ഗോപാലകൃഷ്ണൻ, ഐ. ഹലീൽ, നസീർ പുന്നക്കൽ, മുഹമ്മദ് നജീബ്, വേണുഗോപാലക്കുറുപ്പ്, സെകട്ടേറിയറ്റ് അംഗം സിനിൽ സബാദ്, വെങ്കിട്ടരാമ അയ്യർ, അഷ്റഫ് പ്ലാമൂട്ടിൽ, പ്രദീപ് പറവൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story