Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെക്ക് കേസിൽ...

ചെക്ക് കേസിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ അറസ്റ്റിൽ

text_fields
bookmark_border
മാവേലിക്കര: ചെക്ക് കേസിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയെ പൊലീസ് അറസ്റ്റ് ചെയ്തു. തഴക്കര ഇറവങ്കര വൈഷ്ണവത്തിൽ കെ. ജയശ്രീയെയാണ്​ (51) ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയുടെ വാറന്‍റിനെത്തുടർന്ന്​ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമുടി ചെമ്പുപുറം മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായ ജയശ്രീ 2021 ഫെബ്രുവരി മുതൽ അവധിയിലാണ്. ഏഴ് ലക്ഷം രൂപയുടെ ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ വെൺമണി സ്വദേശി നൽകിയ പരാതിയിലാണ്​ വാറന്‍റ്​ പുറപ്പെടുവിച്ചത്. ജയശ്രീ വാത്തികുളം മൃഗാശുപത്രിയിൽ ജോലി ചെയ്യവേ 25 ക്ഷീരകർഷകരിൽനിന്ന്​ പണം കബളിപ്പിച്ചതിന്​ കുറത്തികാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story