Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:32 AM IST Updated On
date_range 16 March 2022 5:32 AM ISTഭവന പദ്ധതി ധനസഹായം വർധിപ്പിക്കണം -കെ.പി.എം.എസ്
text_fieldsbookmark_border
തുറവൂർ: ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-വർഗ ദുർബലവിഭാഗങ്ങൾക്ക് ഭൂമിയും വീടും നൽകുന്ന പദ്ധതിയിലെ ധനസഹായം വർധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് കെ.പി.എം.എസ് തുറവൂർ യൂനിയൻ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഈ വിഭാഗങ്ങൾക്ക് സർക്കാറുകൾ നൽകുന്ന സഹായം യഥാസമയം നൽകാതെ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. തുറവൂർ പഞ്ചായത്ത് ഗവ. എൽ.പി.എസിൽ സംസ്ഥാന പ്രസിഡന്‍റ് എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ഇ.വി. സലി അധ്യക്ഷത വഹിച്ചു. പതാക-കൊടിമര ജാഥ തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി ടി. സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജിത വിജയ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.പി. ലാൽ കുമാർ, തുറവൂർ സുരേഷ്, ബാബു, കെ.കെ. അജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.വി. സലി (പ്രസി), കെ.കെ. അജയൻ (സെക്ര), ടി. രാജേന്ദ്രൻ (ട്രഷ). പടം : തുറവൂരിൽ നടന്ന കെ.പി.എം.എസ് സമ്മേളനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
