Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത...

അനധികൃത ഹൗസ്​ബോട്ടുകൾക്കെതിരെ നടപടി; ഏഴെണ്ണം പിടിച്ചെടുത്തു

text_fields
bookmark_border
ആലപ്പുഴ: അനധികൃതമായി ഓടുന്ന ഏഴ്​​​ ഹൗസ്​ബോട്ടുകൾ തുറമുഖവിഭാഗം ​പൊലീസി‍ൻെറ സഹായത്തോടെ പിടിച്ചെടുത്തു. കോവിഡ്​ ഇളവ്​ മുതലെടുത്ത്​ രജിസ്​ട്രേഷനും ലൈസൻസുമില്ലാതെ കായൽയാത്ര നടത്തുന്ന ഹൗസ്​ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുന്നതി‍ൻെറ ഭാഗമായായിരുന്നു പരിശോധന. കൊല്ലം, കൊടുങ്ങല്ലൂർ സ്ഥലങ്ങളിൽനിന്ന്​ ലൈസൻസ്​ എടുത്തശേഷം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓടുന്നവയും പിടിച്ചെടുത്ത ബോട്ടുകളിൽ ഉൾപ്പെടുന്നുണ്ട്​. ബോട്ടുകൾ ആര്യാടിലെ യാർഡിലേക്ക് മാറ്റി. ഇവിടെ സി.സി.ടി.വി കാമറയും സെക്യൂരിറ്റിയെയും നിയമിച്ചിട്ടുണ്ട്​. അതിനിടെ, അനധികൃത പുരവഞ്ചികൾ പിടിച്ചുകെട്ടാൻ നടപടി കർശനമാക്കിയപ്പോൾ ഒരുവിഭാഗം ഉടമകൾക്കെതിരെ ഭീഷണിയുണ്ട്​. വ്യക്തിഹത്യക്കെതിരെ സംഘടന ജില്ല ​പൊലീസ്​ മേധാവിക്ക്​ പരാതി നൽകും. പുന്നമട ഫിനിഷിങ്​ പോയന്‍റ്​ കേന്ദ്രീകരിച്ച്​ നടത്തിയ പരിശോധനയിലാണ്​ ഏഴ്​ ഹൗസ്​ബോട്ടുകൾ പിടികൂടിയത്​. അനധികൃത ഹൗസ്​ബോട്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിച്ചത്​ ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനാണ്. 2018ലാണ്​ കേസ്​ നടന്നതെങ്കിലും നടപടി ആരംഭിച്ചത്​ ഇപ്പോഴാണ്​. അതെ സമയം ചൊവ്വാഴ്ച പരിശോധന നടന്നില്ല. തുറമുഖ വകുപ്പിലെ ഒഴിവുകൾ നികത്തുന്നതായി നടത്തിയ പരീക്ഷയുടെ ചുമതല ഉദ്യോഗസ്ഥർക്ക്​ നൽകിയതോടെയാണ്​ നടക്കാതിരുന്നതെന്നാണ്​​​ അധികൃതരുടെ വിശദീകരണം. കെ.​ഐ.വി രജിസ്​ട്രേഷൻ, ഇൻഷുറൻസ്​, പൊല്യൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഹൗസ്​ ബോട്ടുകളാണ്​ പിടികൂടുന്നത്​​. ബോട്ടുകൾ നിശ്ചിതസമയത്തിനുള്ളിൽ രജിസ്​​ട്രേഷൻ പൂർത്തിയാക്കണമെന്ന നിബന്ധനകളും ഉടമകൾ പാലിക്കുന്നില്ല. ഹൗസ് ബോട്ടുകൾക്കുള്ള രജിസ്ട്രേഷനും ലൈസൻസും ഓൺലൈൻവഴിയാക്കിട്ടും ഉടമകളുടെ സഹകരണമില്ലെന്നാണ്​ തുറമുഖ വകുപ്പ്​ അധികൃതർ പറയുന്നത്​. കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1200 ഹൗസ്​ബോട്ടുകൾ സർവിസ്​ നടത്തുന്നതായാണ്​ അനൗദ്യോഗികകണക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story