Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM ISTഎരമല്ലൂരിൽ സ്റ്റോപ് മാറ്റം; ബസ് നിർത്തുന്നില്ല; വലഞ്ഞ് യാത്രക്കാർ
text_fieldsbookmark_border
അരൂർ: സൂപ്പർ ഫാസ്റ്റ് ബസുകൾ അടക്കം നിർത്തിയിരുന്ന എരമല്ലൂരിൽ ബസ്സ്റ്റോപ് മാറ്റം പാരയായി. പഞ്ചായത്ത് സ്റ്റോപ്പ് മാറ്റി നിർണയിച്ചെങ്കിലും ദീർഘദൂര ബസുകൾ നിർത്തുന്നില്ല. പഴയ സ്റ്റോപ്പിലും പുതിയ സ്റ്റോപ്പിലും ബസ് നിർത്താത്തതാണ് പ്രശ്നം. യാത്രക്കാരും, ബസ് ജീവനക്കാരും ആശയക്കുഴപ്പത്തിലാണെന്നതാണ് സ്ഥിതി. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരാണ് ഏറെ വലയുന്നത്. എരമല്ലൂർ ജങ്ഷനുസമീപം ഉണ്ടായിരുന്ന സ്റ്റോപ് അര കിലോമീറ്ററോളം വടക്കോട്ട് മാറ്റുകയായിരുന്നു പഞ്ചായത്ത്. പുതിയ സ്ഥലത്ത് സ്റ്റോപ് എന്നെഴുതിയ ബോർഡ് സ്ഥാപിച്ചതല്ലാതെ ഇവിടെ ബസ് നിർത്തുന്നതിന് അധികൃത തലത്തിൽ ഒന്നും ചെയ്തില്ല. കണ്ടെയ്നർ ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായിരുന്നു ഇവിടം. ഇപ്പോഴും വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. ബസ്സ്റ്റോപ് മാറ്റിയ വിവരം കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഹെഡ് ഓഫിസിൽ അറിയിക്കേണ്ടതാണ്. എന്നാൽ, മാത്രമേ വിവിധ ഡിപ്പോകളിൽനിന്ന് വരുന്ന ബസ് ഡ്രൈവർമാർക്ക് നിർദേശം കൈമാറാൻ കഴിയുകയുള്ളൂ. രണ്ടാഴ്ച മുമ്പാണ് ബസ്സ്റ്റോപ് ജങ്ഷന് സമീപത്തുനിന്ന് ബസ് ബേ സ്ഥിതിചെയ്യുന്ന പെട്രോൾപമ്പിന് സമീപത്തേക്ക് മാറ്റാൻ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി സമിതി തീരുമാനിച്ചത്. അവിടെ ബസുകൾ നിർത്താതായതോടെ യാത്രക്കാർ പ്രതിഷേധവുമായി ബസുകൾ തടഞ്ഞു. ഓർഡിനറി ബസുകൾ രണ്ടിടത്തും നിർത്തേണ്ട സാഹചര്യമാണ്. എന്നാൽ, ദീർഘദൂര ബസുകൾ രണ്ടിടത്തും നിർത്താത്ത സ്ഥിതിയാണിപ്പോൾ. പുതിയ സ്റ്റോപ്പിൽ ബസുകൾ നിർത്താൻ പൊലീസിന്റെ സഹായം തേടി പഞ്ചായത്ത് മേലധികാരികളെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. പുതിയ ബസ്സ്റ്റോപ്പിൽ കാത്തുനിൽപ്പ്പുരയുടെ പണി നടന്നുവരികയാണ്. പണി പൂർത്തിയാക്കി ബസ്സ്റ്റോപ് സ്ഥിരമായി സ്ഥാപിക്കും എന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്. ചിത്രം 1 പഴയ ബസ് സ്റ്റോപ്പിൽ യാത്രക്കാർ ബസ്സു കാത്തു നിൽക്കുന്നു 2 പുതിയ ബസ്റ്റോപ്പിൽ ബസ്സു കാത്തു നിൽപ്പു പുര പണിയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
