Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM ISTഎ.ഐ.ടി.യു.സി പണിമുടക്ക് ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർഫാക്‌ടറി മേഖലയിൽ കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ചൊവ്വാഴ്ച പണിമുടക്ക് നടത്തും. ഇതിന്‍റെ ഭാഗമായി കയർ പ്രോജക്ട് ഓഫിസുകൾ, കയർ കോർപറേഷൻ, കയർഫെഡ്, കയർതൊഴിലാളി ക്ഷേമനിധി ഓഫിസ് എന്നിവയുടെ മുന്നിലേക്ക് രാവിലെ 10ന് മാർച്ചും ധർണയും നടത്തുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ അറിയിച്ചു. തുറമുഖ തൊഴിലാളി ധർണ ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ തുറമുഖ തൊഴിലാളികൾ ആലപ്പുഴ പോർട്ട് ഓഫിസിന് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് വി. മോഹൻദാസ് ഉദ്‌ഘാടനം ചെയ്‌തു. വി.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഡി. സുദർശനൻ, എ.ആർ. രങ്കൻ എന്നിവർ സംസാരിച്ചു. വി.ആർ. ശശാങ്കൻ, റിയാസ് ഇസ്മായിൽ, നൗഫൽ, മുഹമ്മദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. സംരക്ഷണ സമിതി സെക്രട്ടറി ബി. അൻസാരി സ്വാഗതവും നൂറുദ്ദീൻ കുന്നുംപുറം നന്ദിയും പറഞ്ഞു. APL aituc port office എ.ഐ.ടി.യു.സി തുറമുഖ തൊഴിലാളികൾ ആലപ്പുഴ പോർട്ട് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല പ്രസിഡന്‍റ് വി. മോഹൻദാസ് ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story