Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM ISTതാലപ്പൊലിക്കിടെ സംഘര്‍ഷം; പൊലീസിനുനേരെ കല്ലേറ്
text_fieldsbookmark_border
സി.ഐക്ക് പരിക്കേറ്റു അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ദേശതാലപ്പൊലിക്കിടെ നൃത്തം ചെയ്ത് തുള്ളിയത് നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെ കല്ലേറ്; സി.ഐക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര വടക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ സന്ദീപിനെ (21) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആറാം ഉത്സവ ദിനമായ ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. അറവുകാട് കിഴക്കൻ പ്രദേശത്തുനിന്നുള്ള താലപ്പൊലി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയത്ത് യുവാക്കളുടെ സംഘം നൃത്തം ചെയ്ത് തുള്ളൽ നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്ത താലപ്പൊലിയായിരുന്നു. യുവാക്കളെ പിന്തിരിപ്പിക്കാൻ പൊലീസ് നടത്തിയ ശ്രമം ലാത്തിയടിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ചിതറിയോടിയ സംഘം കല്ലേറ് നടത്തി. ഇതിനിടയിലാണ് പുന്നപ്ര സി.ഐ ലൈസ മുഹമ്മദിന്റെ തലക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നിരവധിപേരെ കസ്റ്റഡിയില്‍ എടുത്തു. സി.സി ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം പൊലീസിന്റെ പ്രകോപനപരമായ പെരുമാറ്റമാണ് കാര്യങ്ങൾ സംഘർഷത്തിലെത്തിച്ചതെന്ന് ദേശതാലപ്പൊലിയിൽ പങ്കെടുത്ത പ്രദേശവാസികൾ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. (ചിത്രം.. റിമാൻഡിലായ സന്ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
