Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബജറ്റ്​ മുന്നൊരുക്കം:...

ബജറ്റ്​ മുന്നൊരുക്കം: യുവാക്കളുടെ മനസ്സറിഞ്ഞ് ആലപ്പുഴ നഗരസഭ

text_fields
bookmark_border
ആലപ്പുഴ: ജനകീയാസൂത്രണം 2022-23 വർഷത്തെ പദ്ധതി രൂപവത്​കരണവും ബജറ്റ് തയാറാക്കലുമായി ബന്ധപ്പെട്ട് യുവാക്കളിൽനിന്ന്​ ആലപ്പുഴ നഗരസഭ നിർദേശങ്ങൾ സ്വീകരിച്ചു. ബജറ്റിൽ യുവാക്കൾ പ്രതീക്ഷിക്കുന്നതെന്ത് എന്നറിയാൻ നഗരത്തിലെ കലാലയങ്ങളിലെ യൂനിയൻ ഭാരവാഹികളാണ് നഗരസഭ ബജറ്റ് മുന്നൊരുക്ക ചർച്ചകൾക്കായി പങ്കെടുത്തത്. ആര്യാട് ബി.എഡ് സെന്‍ററിലെ കോളജ് യൂനിയൻ ചെയർമാൻ പി.ആർ. അരുൺകുമാർ, യു.ഐ.ടി സൻെറർ യൂനിയൻ ഭാരവാഹികളായ ജിത്തു കുഞ്ഞുമോൻ, എസ്​. സിനി ഫെർണാണ്ടസ്, മുഹമ്മദ് ജിയാദ്, ഗോകുല്‍ മേനോന്‍ എന്നിവർ പങ്കെടുത്തു. വര്‍ക്കിങ്​ മെന്‍ ആൻഡ്​ വര്‍ക്കിങ്​ വുമണ്‍ ഹോസ്റ്റലുകള്‍ നഗരസഭയുടെ കീഴില്‍ ആരംഭിച്ച് സ്വകാര്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും തൊഴില്‍ അവസരങ്ങള്‍ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആരംഭിക്കാനും നിർദേശമുയർന്നു. യുവജനങ്ങള്‍ക്ക് നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ ഇന്‍റേണ്‍ഷിപ്പുകള്‍ നല്‍കുക, നഗരസഭ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം അറിയുന്ന തരത്തിലുള്ള ആശയപ്പെട്ടികള്‍ സ്ഥാപിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലാബ്, ലൈബ്രറി, ടോയ്​ലെറ്റ്​, കുടിവെള്ള സൗകര്യം എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ വിദ്യാർഥികൾ ഉന്നയിച്ചു. ടൂറിസത്തിന്​ പ്രാധാന്യം നല്‍കുന്ന തരത്തില്‍ ബീച്ച് റോഡില്‍ നൈറ്റ് ലൈഫ് പദ്ധതിയും ശുചീകരിച്ച കനാലുകളില്‍ ബോട്ടിങ്​ സൗകര്യവും. നഗരത്തിലെ നായ്​ശല്യം പരിഹരിക്കുന്നതിന്​ ഷെൽട്ടറുകള്‍ സ്ഥാപിക്കണമെന്നും നിർദേശങ്ങളുണ്ടായി. മുനിസിപ്പല്‍ ചെയര്‍പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആര്‍. വിനീത, സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ്, കൗൺസിലർ എം.ആർ. പ്രേം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story