Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:31 AM IST Updated On
date_range 15 March 2022 5:31 AM ISTടാറിങ്ങിന് പിന്നാലെ റോഡ് കുത്തിപ്പൊളിച്ചു
text_fieldsbookmark_border
തുറവൂർ: ഏതാനും ആഴ്ചകൾക്ക് മുമ്പ് ടാറിങ് പൂർത്തിയാക്കിയ തുറവൂർ-പമ്പ റോഡ് കുത്തിപ്പൊളിച്ചു. കുടിവെള്ള പൈപ്പ് കണക്ഷൻ നൽകുന്നതിന് ജല അതോറിറ്റിയാണ് റോഡ് വെട്ടിപ്പൊളിച്ചത്. എടുത്ത കുഴി ശാസ്ത്രീയമായ രീതിയിൽ മൂടാത്തതാണ് പ്രശ്നമായത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കോൺക്രീറ്റ്, ടാർ മിശ്രിതം ഉപയോഗിച്ച് കുഴിമൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : റോഡ് വെട്ടിപ്പൊളിച്ച് കുഴിയെടുത്തശേഷം ചൊരിമണൽ നിറച്ച് മൂടിയ നിലയിൽ തുറവൂർ-പമ്പ പാത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
