Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:30 AM IST Updated On
date_range 15 March 2022 5:30 AM ISTധനസഹായം വർധിപ്പിക്കണമെന്ന് കെ.പി.എം.എസ്
text_fieldsbookmark_border
തുറവൂർ: ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി -വർഗ ദുർബല വിഭാഗങ്ങൾക്ക് ഭൂമിയും വീടും നൽകുന്ന പദ്ധതിയിലെ ധനസഹായം വർധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് കെ.പി.എം.എസ് തുറവൂർ യൂനിയൻ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഈ വിഭാഗങ്ങൾക്ക് സർക്കാറുകൾ നൽകുന്ന സഹായങ്ങൾ യഥാസമയം നൽകാതെ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണം. തുറവൂർ പഞ്ചായത്ത് ഗവ. എൽ.പി.എസിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ഇ.വി. സലി അധ്യക്ഷനായി. പതാക -കൊടിമര ജാഥ തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഇ.വി. സലി (പ്രസി.), ടി.കെ. ശശി, സജിത വിജയ് (വൈസ് പ്രസിഡൻറുമാർ), കെ.കെ. അജയൻ (സെക്ര.), അനിൽകുമാർ, ടി. സുരേഷ് ബാബു (അസി. സെക്രട്ടറിമാർ), ടി. രാജേന്ദ്രൻ (ട്രഷ). പടം: തുറവൂരിൽ നടന്ന കെ.പി.എം.എസ് സമ്മേളനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
